Connect with us

കണ്ണൂർ സർവകലാശാല അസോ. പ്രഫസർ നിയമനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ നാഷണൽ സർവീസ് സ്കീമിനെ മോശമാക്കി സംസാരിച്ചിട്ടില്ലന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. എൻ എസ് എസ് പ്രവർത്തനവുമായി ബന്ധപ്പെട്ട് കുഴിവെട്ട് പരാമർശം നടത്തിയതായി ഓർക്കുന്നില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിനു കണ്ണൂർ സർവകലാശാലയിലെ അസോഷ്യേറ്റ് പ്രഫസർ തസ്തികയിൽ നിയമനം നേടാൻ വേണ്ടത്ര അധ്യാപന പരിചയമില്ലെന്ന് ആരോപിച്ചുള്ള ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.

വീഡിയോ കാണാം

Latest