Connect with us

I League

ഐ ലീഗ്: ഡെക്കാണിനെതിരെ ഗോകുലത്തിന് ജയം, പോയിന്റ് പട്ടികയില്‍ ഒന്നാമത്

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഗോകുലത്തിന്റെ വിജയം.

Published

|

Last Updated

കൊല്‍ക്കത്ത | ഹീറോ ഐ ലീഗില്‍ ശ്രീനിദി ഡെക്കാണ്‍ ഫുട്‌ബോള്‍ ക്ലബിനെതിരെ ഗോകുലം കേരള എഫ് സിക്ക് വന്‍ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഗോകുലത്തിന്റെ വിജയം. ഇതോടെ, പോയിന്റ് പട്ടികയില്‍ മുഹമ്മദന്‍സിനെ പിന്തള്ളി ഗോകുലം ഒന്നാമതെത്തി.

നാലാം മിനുട്ടില്‍ തന്നെ ഡെക്കാണിന്റെ ഗോള്‍വലയില്‍ നിക്ഷേപിക്കാന്‍ ഗോകുലത്തിന് സാധിച്ചു. ക്യാപ്റ്റന്‍ ശരീഫ് മുഹമ്മദിന്റെ കോര്‍ണറില്‍ നിന്നുള്ള കിക്ക് ബൗബ അമിനൗ ഹെഡറിലൂടെ ഗോളാക്കുകയായിരുന്നു. 30ാം മിനുട്ടില്‍ ജോര്‍ദെയ്ന്‍ റൊണാള്‍ഡോ ഫ്‌ളെച്ചര്‍ രണ്ടാം ഗോളും നേടി നില ഭദ്രമാക്കി. 48ാം മിനുട്ടിലാണ് ഡേവിഡ് കാസ്റ്റനെഡ മുനോസ് ഡെക്കാണിന്റെ ആശ്വാസ ഗോള്‍ നേടിയത്.

Latest