Connect with us

I League

ഐ ലീഗ്: ചര്‍ച്ചിലിനെ പരാജയപ്പെടുത്തി ഗോകുലം

ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗോകുലത്തിന്റെ വിജയം.

Published

|

Last Updated

മഞ്ചേരി | പയ്യനടം സ്റ്റേഡിയത്തില്‍ നടന്ന ഐ ലീഗ് മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഗോവയെ പരാജയപ്പെടുത്തി ഗോകുലം കേരള എഫ് സി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗോകുലത്തിന്റെ വിജയം.

ഗോള്‍രഹിതമായ മുന്നേറിയ മത്സരത്തില്‍ 81ാം മിനുട്ടിലാണ് ഗോകുലം വിജയ ഗോള്‍ നേടിയത്. സെര്‍ജിയോ മെന്‍ഡിഗുട്ഷ്യ ആയിരുന്നു സ്‌കോറര്‍. അരങ്ങേറ്റത്തിലാണ് മെന്‍ഡിഗുട്ഷ്യയുടെ ഗോള്‍. വിജയത്തോടെ ഗോകുലം പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി.

Latest