Connect with us

I League

ഐ ലീഗ്: ഗോകുലത്തിന് തോല്‍വി

ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗോകുലത്തിന്റെ തോല്‍വി.

Published

|

Last Updated

ഗുഡ്ഗാവ് | ഐ ലീഗില്‍ റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ് സിയോട് പരാജയപ്പെട്ട് ഗോകുലം കേരള എഫ് സി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗോകുലത്തിന്റെ തോല്‍വി. ലൂക മജ്‌സെന്‍ ആണ് പഞ്ചാബിന് വേണ്ടി ഗോള്‍ നേടിയത്.

ആദ്യപകുതി ഗോള്‍രഹിത സമനിലയായിരുന്നു. എന്നാല്‍, 75ാം മിനുട്ടില്‍ പഞ്ചാബിന്റെ ലൂക മജ്‌സെന്‍ ഗോകുലത്തിന്റെ വല കുലുക്കി. അജയ് ഛേത്രിയുടെ ഫ്രീകിക്ക് സുന്ദരമായ ഹെഡറിലൂടെ ലൂക ഗോളാക്കുകയായിരുന്നു. ഇതോടെ പഞ്ചാബിന് മൂന്ന് പോയിന്റ് കൂടി ലഭിച്ചു.

അതിനിടെ, ഇന്ന് നടന്ന നെറോക എഫ് സി- ശ്രീനിധി ഡെക്കാണ്‍ ആദ്യ മത്സരത്തില്‍ ഡെക്കാണ്‍ വിജയിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഡെക്കാന്റെ വിജയം. 47ാം മിനുട്ടില്‍ റംലുഞ്ചുംഗയാണ് ഡെക്കാന്റെ ഗോള്‍ നേടിയത്. ഇതോടെ ഡെക്കാണ്‍ പോയിന്റ് ടേബിളില്‍ ഒന്നാമതായി. ഗോകുലം മൂന്നാമതാണ്. റിയല്‍ കശ്മീര്‍ എഫ് സിയാണ് രണ്ടാമത്.

Latest