Connect with us

I League

ഐ ലീഗ്: അവസാന നിമിഷം സമനില നേടിയെടുത്ത് ഗോകുലം

ലീഗില്‍ പരാജയമറിയാതെ കുതിക്കുകയാണ് ഗോകുലം.

Published

|

Last Updated

കല്യാണി | ഹീറോ ഐ ലീഗില്‍ ഗോകുലം കേരള എഫ് സിക്ക് വീണ്ടും സമനില. രാജസ്ഥാന്‍ യുനൈറ്റഡ് ഫുട്‌ബോള്‍ ക്ലബിനെതിരെ അവസാന നിമിഷമാണ് ഗോകുലം സമനില നേടിയത്. അധിക സമയത്ത് ങാങോം റൊണാള്‍ഡ് സിംഗ് ആണ് ഗോകുലത്തിന് വേണ്ടി സമനില ഗോള്‍ നേടിയത്. ഇതോടെ ലീഗില്‍ പരാജയമറിയാതെ കുതിക്കുകയാണ് ഗോകുലം.

ആദ്യ പകുതിയില്‍ 27ാം മിനുട്ടില്‍ തന്നെ രാജസ്ഥാന്‍ ലീഡ് ഗോള്‍ നേടിയിരുന്നു. സര്‍ദോര്‍ ജാഖോനോവ് ആണ് ഗോളടിച്ചത്. 26ാം മിനുട്ടില്‍ ബോക്‌സില്‍ വെച്ച് ഗോകുലത്തിന്റെ പവന്‍ കുമാര്‍ സര്‍ദോറിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനല്‍റ്റിയാണ് ഗോളായത്. 66ാം മിനുട്ടില്‍ രാജസ്ഥാന്റെ ജൂലിയന്‍ ഉമര്‍ റാമോസിന് ചുവപ്പ് കാര്‍ഡ് ലഭിച്ചതിനാല്‍ ടീം അംഗസംഖ്യ പത്തിലേക്ക് ചുരുങ്ങി. അധികസമയത്ത് പരിശീലകന്‍ ഫ്രാന്‍സിസ്‌ക് ബോണറ്റിനും ചുവപ്പുകാര്‍ഡ് ലഭിച്ചു.

Latest