Kerala
ഇങ്ങനൊരു കാഴ്ച കാണേണ്ടി വരുമെന്ന് ചിന്തിച്ചിട്ടേയില്ല; ദുരന്തഭൂമിയില്‍ വിങ്ങിപ്പൊട്ടി മന്ത്രി എകെ ശശീന്ദ്രന്‍
ജീവിതത്തില്‍ പ്രത്യേകഘട്ടത്തില്‍ വഴിമുട്ടിനില്‍ക്കുന്നവര്‍ക്ക് നമ്മുടെ വാക്കും പ്രവര്‍ത്തനങ്ങളും ആത്മവിശ്വാസം നല്‍കുന്നതായിരിക്കണം.

കല്‍പറ്റ | വയനാട് ദുരന്തഭൂമിയില്‍ വികാരാധീനനായി മന്ത്രി എകെ ശശീന്ദ്രന്‍. ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള ജനകീയ തിരച്ചിലില്‍ ഇന്ന് മന്ത്രിയും പങ്കെടുത്തിരുന്നു.അച്ഛനെ തിരയുന്ന മകനെ കണ്ട മന്ത്രി ദുരന്തഭൂമിയില്‍ പൊട്ടിക്കരഞ്ഞു.
ഇങ്ങനെയൊരു കാഴ്ചയ്ക്ക് സാക്ഷിയാകേണ്ടിവരുമെന്ന് ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. ഇവരോട് ഞാന്‍ എന്തുത്തരം പറയും. ഇവരെ തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് ഉറപ്പ് നല്‍കുന്നുവെന്നും പറഞ്ഞായിരുന്നു മന്ത്രി പൊട്ടിക്കരഞ്ഞത്.
മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊക്കെ ഇത്രയേ ആയുസുള്ളൂ. നമ്മുടെ ജീവിതത്തിലൊക്കെ എന്ത് ദുരന്തമാണ് ഉണ്ടാവുകയെന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക. എല്ലാവരും നമ്മുടെ ബന്ധുക്കളാണ്. ജീവിതത്തില്‍ പ്രത്യേകഘട്ടത്തില്‍ വഴിമുട്ടിനില്‍ക്കുന്നവര്‍ക്ക് നമ്മുടെ വാക്കും പ്രവര്‍ത്തനങ്ങളും ആത്മവിശ്വാസം നല്‍കുന്നതായിരിക്കണം. അവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടു വരേണ്ടത് എല്ലാവരുടേയും കൂട്ടായ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു.