National
പ്രിയങ്ക പാര്‍ലിമെന്റില്‍ എത്തണമെന്നാണ് ആഗ്രഹം, ജനങ്ങള്‍ മികച്ച ഭൂരിപക്ഷം നല്‍കുമെന്ന് പ്രതീക്ഷ: റോബര്‍ട്ട് വദ്ര
ഉചിതമായ സമയം വരുമ്പോള്‍ താനും പാര്‍ലിമെന്റില്‍ എത്തുമെന്നും വദ്ര.
ന്യൂഡല്‍ഹി | പ്രിയങ്കാ ഗാന്ധി പാര്‍ലിമെന്റില്‍ എത്തണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഭര്‍ത്താവ് റോബര്‍ട്ട് വദ്ര. പ്രിയങ്ക പാര്‍ലിമെന്റില്‍ എത്തണമെന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ ഘട്ടത്തില്‍ തന്നെ താത്പര്യമുണ്ടായിരുന്നു.
വയനാട്ടിലെ ജനങ്ങള്‍ പ്രിയങ്കയെ മികച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും വദ്ര പറഞ്ഞു.
വയനാട് ഉപ തിരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധിയെ മത്സരിപ്പിക്കാനുള്ള കോണ്‍ഗ്രസ്സ് തീരുമാനം പുറത്തുവന്നതിനു പിന്നാലെയാണ് നിലപാട് വ്യക്തമാക്കി വദ്ര രംഗത്തെത്തിയത്. ഉചിതമായ സമയം വരുമ്പോള്‍ താനും പാര്‍ലിമെന്റില്‍ എത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
---- facebook comment plugin here -----