Kerala
സ്ഥാനമാനങ്ങള്‍ക്കായി നീതിയുടെ വഴി എഉപേക്ഷിക്കില്ല: വി ഡി സതീശന്‍
ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ ധൈര്യം നല്‍കുന്നത് വിശ്വാസവും, അത് നല്‍കുന്ന പിന്‍ബലവുമാണ്.
കോട്ടയം | സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി നീതിയുടെ വഴി ഉപേക്ഷിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ .പുതുപ്പള്ളി പള്ളിയില്‍ നടന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കോട്ടയം ഭദ്രാസന ദിന ആഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വിശ്വാസിക്ക് നീതിയുടെ വഴിയിലൂടെ അല്ലാതെ നടക്കാന്‍ കഴിയില്ല.ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ ധൈര്യം നല്‍കുന്നത് വിശ്വാസവും, അത് നല്‍കുന്ന പിന്‍ബലവുമാണ്.
നീതിയുടെ വഴിയെ നടന്ന ഒരാള്‍ ഉറങ്ങുന്ന മണ്ണിലാണ് താന്‍ നില്‍ക്കുന്നതെന്ന് പറഞ്ഞ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും അനുസ്മരിച്ചു.സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി നീതിയുടെ വഴി ഉപേക്ഷിക്കില്ല.രാഷ്ടീയ പാര്‍ട്ടിയാണെങ്കിലും സഭ ആണെങ്കിലും നമ്മള്‍ ഇനി എന്താണ് ചെയ്യാന്‍ പോകുന്നതെന്നതാണ് പ്രധാനമെന്നും അദ്ദേഹം ചൂണിക്കാട്ടി.