Connect with us

Kerala

തന്നെ ഉപയോഗിച്ച് പാര്‍ട്ടിയെ ആക്രമിക്കാന്‍ അനുവദിക്കില്ല; പ്രൊഫൈല്‍ ചിത്രം മാറ്റിയതില്‍ ദുരുദ്ദേശമില്ല: കടകംപള്ളി സുരേന്ദ്രന്‍

അര്‍ഹിക്കുന്നതിലേറെ പാര്‍ട്ടി തന്നുവെന്ന് വിശ്വസിക്കുന്നയാളാണ് താന്‍.

Published

|

Last Updated

തിരുവനന്തപുരം |  സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലെത്തില്ല എന്നതില്‍ ഒരു ശതമാനം പ്രയാസമില്ലെന്നും തന്നെ ഉപയോഗിച്ച് പാര്‍ട്ടിയെ ആക്രമിക്കാന്‍ അനുവദിക്കില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍.അര്‍ഹിക്കുന്നതിലേറെ പാര്‍ട്ടി തന്നുവെന്ന് വിശ്വസിക്കുന്നയാളാണ് താന്‍.ഫേസ് ബുക്ക് പ്രൊഫൈല്‍ ചിത്രം മാറ്റിയതില്‍ ദുരുദ്ദേശമില്ല. ഫേസ് ബുക്ക് കൈകാര്യം ചെയ്യുന്നത് താന്‍ നേരിട്ടല്ലെന്നും അദ്ദേഹം പറഞ്ഞു.

നാളിതു വരെയുള്ള സമ്മേളനങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒന്നാണ് കൊല്ലം സമ്മേളനം. എല്ലാവരും ഒറ്റക്കെട്ടായി പാര്‍ട്ടിക്കൊപ്പം നിന്നു.വിഭാഗീയത പൂര്‍ണമായും ഇല്ലാതായി. മാധ്യമങ്ങള്‍ക്ക് ഒരു കുറ്റവും കാണാന്‍ കഴിഞ്ഞില്ല.തന്നെ ഉപയോഗിച്ച് പാര്‍ട്ടിയെ ആക്രമിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും, സ്ഥാനമാനങ്ങള്‍ നേടുകയും ചെയ്യുന്നത് രാഷ്ട്രീയക്കാരന്റെ മൗലിക ഉത്തരവാദിത്വമെന്ന് വിശ്വസിക്കുന്നില്ല.മാധ്യമങ്ങള്‍ തന്നെ മനസ്സിലാക്കാന്‍ ശ്രമിക്കണം. തനിക്ക് യാതൊരു മോഹഭംഗവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.