Connect with us

iame artorium

ഐ എ എം ഇ മലപ്പുറം ജില്ലാ ആര്‍ട്ടോറിയം തിങ്കളാഴ്ച

മാപ്പിളപ്പാട്ട് ഗാന രചിയിതാവ് ബാപ്പു വെള്ളിപ്പറമ്പ് ഉദ്ഘാടനം ചെയ്യും.

Published

|

Last Updated

മലപ്പുറം | ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ഐഡിയല്‍ അസോസിയേഷന്‍ ഫോര്‍ മൈനോറിറ്റി എജ്യൂക്കേഷന്‍ (ഐ എ എം ഇ) മലപ്പുറം ജില്ലാ ആര്‍ട്ടോറിയം (ആര്‍ട്‌സ് ഫെസ്റ്റ്)  നാളെ മേല്‍മുറി മഅദിന്‍ പബ്ലിക് സ്‌കൂളില്‍. ഏഴ് വിഭാഗങ്ങളിലായി 150ഓളം  ഇനങ്ങളില്‍ 1500ലധികം വിദ്യാര്‍ഥികള്‍ പതിനഞ്ച് വേദികളിലായി മറ്റുരക്കും. മാപ്പിളപ്പാട്ട് ഗാന രചിയിതാവ് ബാപ്പു വെള്ളിപ്പറമ്പ് ഉദ്ഘാടനം ചെയ്യും.

വിദ്യാര്‍ഥികളുടെ കലാവൈഭവം കണ്ടെത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നതിനുള്ള വേദിയാണ് ആര്‍ട്ടോറിയം. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമുള്ള ആര്‍ട്ടോറിയം വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക അനുഭവമാകും.

ഐ എ എം ഇ പ്രസിഡൻ്റ് പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വി പി എം ഇസ്ഹാഖ്, ജന. സെക്രട്ടറി എന്‍ മുഹമ്മദലി, ഫിനാന്‍സ് സെക്രട്ടറി അഫ്‌സല്‍ കൊളാരി, സെക്രട്ടറിമാരായ നൗഫല്‍ കോഡൂര്‍, കെ എം അബ്ദുല്‍ ഖാദര്‍, ഐ എ എം ഇ മലപ്പുറം ജില്ലാ ചെയര്‍മാന്‍ ശരീഫ് വെളിമുക്ക്, ജന. കണ്‍വീനര്‍ കെ സി എം ശാക്കിര്‍, ഫിനാന്‍സ് കണ്‍വീനര്‍ അബ്ദുർറഹമാന്‍ സംബന്ധിക്കും.

Latest