Connect with us

Kerala

ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിക്കുന്നു; എന്തുകൊണ്ട് നടപടിയില്ലെന്ന് ഹൈക്കോടതി

വാഹനങ്ങളിലെ രൂപമാറ്റം സംബന്ധിച്ച വിഷയം പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ രൂക്ഷ വിമര്‍ശനം.

Published

|

Last Updated

കൊച്ചി | ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായി ബീക്കണ്‍ ലൈറ്റും അനധികൃത ബോര്‍ഡുകളും വാഹനങ്ങളില്‍ ഉപയോഗിക്കുന്നുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

വാഹനങ്ങളിലെ രൂപമാറ്റം സംബന്ധിച്ച വിഷയം പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ രൂക്ഷ വിമര്‍ശനം. ഒരു ഐജി ഡ്യൂട്ടി കളിഞ്ഞ് മടങ്ങിയത് ബീക്കണ്‍ ലൈറ്റിട്ട വാഹനത്തിലാണെന്ന് പറഞ്ഞ ഹൈക്കോടതി  അടിയന്തര സാഹചര്യങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാനാണ് ബീക്കണ്‍ ലൈറ്റെന്നും വ്യക്തമാക്കി.

ഗവ സെക്രട്ടറിമാര്‍ അടക്കമുള്ളവര്‍ സര്‍ക്കാര്‍ എന്നെഴുതിയ അനധികൃത ബോര്‍ഡുകള്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. കസ്റ്റംസ്, ഇന്‍കം ടാക്സ് ഉദ്യോഗസ്ഥരും അനധികൃതമായി ബോര്‍ഡ് ഉപയോഗിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.നിയമ ലംഘകര്‍ക്ക് എതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്നും ഹൈക്കോടതി ചോദിച്ചു.

---- facebook comment plugin here -----

Latest