National
വിജിലന്‍സ് റെയ്ഡിനിടെ ഐ എ എസ് ഉദ്യോഗസ്ഥന്റെ മകന്‍ വെടിയേറ്റ് മരിച്ചു; ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയെന്ന് ആരോപണം
മകനെ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയതാണെന്നും താന്‍ ദൃക്സാക്ഷിയാണെന്നും സഞ്ജയ് പോപ്ലി
ന്യൂഡല്‍ഹി | അഴിമതി കേസില്‍ അറസ്റ്റിലായ ഐ എ എസ് ഉദ്യോഗസ്ഥന്‍ സഞ്ജയ് പോപ്ലിയുടെ മകന്‍ കാര്‍ത്തിക് പോപ്ലി വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റ് മരിച്ചു. സഞ്ജയ് പോപ്ലിയുടെ ചണ്ഡീഗഢിലെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടക്കുന്നതിനിടെയാണ് മകനായ കാര്‍ത്തിക്(27) വെടിയേറ്റ് മരിച്ചത്. യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ വിശദീകരണം. അതേസമയം, മകനെ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയതാണെന്നും താന്‍ ദൃക്സാക്ഷിയാണെന്നും സഞ്ജയ് പോപ്ലി ആരോപിച്ചു.
പഞ്ചാബിലെ നവാന്‍ഷഹറില്‍ മലിനജല പൈപ്പുകള്‍ സ്ഥാപിക്കുന്നതിന്റെ ടെന്‍ഡറുമായി ബന്ധപ്പെട്ട് കൈക്കൂലി ആവശ്യപ്പെട്ടതിനാണ് ജൂണ്‍ 20ന് സഞ്ജയ് പോപ്ലിയെ അറസ്റ്റ് ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട് ശനിയാഴ്ച വിജിലന്‍സ് സംഘം അദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡിനെത്തിയിരുന്നു. ഇതിനിടെയാണ് മകന്‍ കാര്‍ത്തിക് വെടിയേറ്റ് മരിച്ചത്.
സഞ്ജയ് പോപ്ലിയുടെ പേരിലുള്ള തോക്ക് ഉപയോഗിച്ചാണ് മകന്‍ ജീവനൊടുക്കിയതെന്ന് ചണ്ഡീഗഢ് സീനിയര്‍ പോലീസ് സൂപ്രണ്ട് കുല്‍ദീപ് ചഹലി പറഞ്ഞു