Connect with us

National

ഡല്‍ഹിയില്‍ ഐഎഎസ് പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ച സംഭവം;സ്ഥാപന ഉടമയും കോര്‍ഡിനേറ്ററും അറസ്റ്റില്‍

കെട്ടിടത്തില്‍ വെള്ളം കയറുന്നത് ആദ്യത്തെ സംഭവമല്ലെന്നും അനധികൃതമായാണ് കോച്ചിങ് സെന്ററിലെ ലൈബ്രറി പ്രവര്‍ത്തിക്കുന്നതെന്നുമാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | ഐ എ എസ് പരിശീലനകേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മൂന്നു വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ സ്ഥാപന ഉടമയേയും കോര്‍ഡിനേറ്ററേയും പോലീസ് അറസ്റ്റ് ചെയ്തു. ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്താണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
അപകടത്തെ കുറിച്ച് വിശദമായി മനസ്സിലാക്കാന്‍ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും ഫോറന്‍സിക് സംഘം സ്ഥലത്തുണ്ടെന്നും ഡിസിപി എം ഹര്‍ഷവര്‍ദ്ധന്‍ അറിയിച്ചു.

ഡല്‍ഹിയിലെ രാജേനന്ദ്രനഗറിലുള്ള റാവൂസ് എന്ന സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ ഇന്നലെ വൈകീട്ടായിരുന്നു അപകടം. കനത്ത മഴയില്‍ ബേസ്‌മെന്റിലേക്ക് പൊടുന്നനെ വെള്ളം ഇരച്ചെത്തുകയായിരുന്നു. വിദ്യാര്‍ഥികള്‍ നാല് മണിക്കൂറിലധികം ബേസ്മെന്റില്‍ കുടുങ്ങിക്കിടക്കുകയും വെള്ളത്തില്‍ മുങ്ങി ജീവന്‍ നഷ്ടപ്പെടുകയുമായിരുന്നു. രക്ഷാപ്രവര്‍ത്തനം ആരംഭിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് രണ്ട് വിദ്യാര്‍ഥിനികളുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ആദ്യ മൃതദേഹം രാത്രി 10.40നും രണ്ടാമത്തെ മൃതദേഹം രാത്രി 11.18നും മൂന്നാമത്തെ മൃതദേഹം പുലര്‍ച്ചെ 1.05നുമാണ് കണ്ടെത്തിയത്.

സംഭവത്തിന് പിന്നാലെ വലിയ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തി. കോച്ചിങ് സെന്ററിന് പുറത്ത് റോഡില്‍ വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യങ്ങളുമായി ധര്‍ണയിരുന്നു.
കെട്ടിടത്തില്‍ വെള്ളം കയറുന്നത് ആദ്യത്തെ സംഭവമല്ലെന്നും അനധികൃതമായാണ് കോച്ചിങ് സെന്ററിലെ ലൈബ്രറി പ്രവര്‍ത്തിക്കുന്നതെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്.

Latest