Kerala
ഐ ബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിനെ പിരിച്ചുവിട്ടു
സുകാന്ത് കേസില്‍ പ്രതിയാണെന്ന കാര്യം പോലീസ്, ഇന്റലിജന്‍സ് ബ്യൂറോയെ അറിയിച്ചിരുന്നു.

തിരുവനന്തപുരം | ഐ ബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസില്‍ സുഹൃത്തും ഐ ബി ഉദ്യോഗസ്ഥനുമായ സുകാന്തിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു.
സുകാന്ത് കേസില്‍ പ്രതിയാണെന്ന കാര്യം പോലീസ്, ഇന്റലിജന്‍സ് ബ്യൂറോയെ അറിയിച്ചതിനെ പിന്തുടര്‍ന്നാണ് നടപടി.
സഹപ്രവര്‍ത്തകനും സുഹൃത്തുമായിരുന്ന സുകാന്തുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു. എന്നാല്‍, സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്ത ശേഷം വിവാഹ ബന്ധത്തില്‍ നിന്നും ഇയാള്‍ പിന്മാറുകയും തുടര്‍ന്ന് മാനസിക പ്രയാസത്തിലായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തെന്നുമാണ് കേസ്.
---- facebook comment plugin here -----