Kerala
തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ റെയില്‍പാളത്തില്‍ മരിച്ച നിലയില്‍
ചാക്ക റെയില്‍വെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്.

തിരുവനന്തപുരം | ഐബി ഉദ്യോഗസ്ഥയെ റെയില്‍വെ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥ മേഘ( 24) ആണ് മരിച്ചത്. പത്തനംതിട്ട സ്വദേശിയാണ് മേഘ.ചാക്ക റെയില്‍വെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്.
ജോലി കഴിഞ്ഞ് ഇന്ന് രാവിലെ വിമാനത്താവളത്തില്‍ നിന്നും മടങ്ങിയതായിരുന്നു. സംഭവത്തിന് പിന്നിലെന്തെന്ന് വ്യക്തമായിട്ടില്ല. പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി.
---- facebook comment plugin here -----