Connect with us

Ongoing News

ഐ സി സി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്; ഒന്നാം സ്ഥാനം വീണ്ടെടുത്ത് അശ്വിന്‍

ഇംഗ്ലണ്ട് താരം ജെയിംസ് ആന്‍ഡേഴ്സണെ പിന്തള്ളിയാണ് അശ്വിന്‍ ഒന്നാമതെത്തിയത്.

Published

|

Last Updated

ദുബൈ | ഐ സി സി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങില്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ വീണ്ടും ഒന്നാമത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് അശ്വില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കുന്നത്. ഇംഗ്ലണ്ട് താരം ജെയിംസ് ആന്‍ഡേഴ്സണെ പിന്തള്ളിയാണ് അശ്വിന്‍ ഒന്നാമതെത്തിയത്. കഴിഞ്ഞാഴ്ച വരെ ആന്‍ഡേഴ്‌സണാണ് ഒന്നാമതുണ്ടായിരുന്നത്. ആസ്ത്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ആറ് വിക്കറ്റ് നേടിയ പ്രകടനം നടത്തിയതോടെയാണ് അശ്വിന്‍ പ്രഥമ സ്ഥാനത്ത് കുതിച്ചെത്തിയത്.

രവീന്ദ്ര ജഡേജ ഒരു സ്ഥാനം മെച്ചപ്പെടുത്തി എട്ടാമതെത്തി. ജസ്പ്രിത് ബുമ്ര നാലാമതുണ്ട്. ആസ്ത്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ആണ് മൂന്നാമത്. യഥാക്രമം ഷഹീന്‍ അഫ്രീദി (പാക്കിസ്ഥാന്‍), ഒല്ലി റോബിന്‍സണ്‍ (ഇംഗ്ലണ്ട്), കഗിസോ റബാദ (ദക്ഷിണാഫ്രിക്ക) എന്നിവരാണ് അഞ്ച് മുതല്‍ ഏഴ് വരെ സ്ഥാനങ്ങളിലുള്ളത്. കെയ്ല്‍ ജെയ്മിസണ്‍ (ന്യൂസിലല്‍ഡ്), മിച്ചല്‍ സ്റ്റാര്‍ക്ക് (ഓസ്ട്രേലിയ) എന്നിവരും ആദ്യ പത്തിലുണ്ട്.

ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ജഡേജ ഒന്നാം സ്ഥാനത്ത് തുടരുന്നു. അശ്വിനാണ് രണ്ടാമത്. ടെസ്റ്റ് ബാറ്റര്‍മാരുടെ പട്ടികയില്‍ ഓസീസ് താരം മര്‍നസ് ലബുഷെയ്ന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. സ്റ്റീവന്‍ സമിത്താണ് രണ്ടാമത്.

റിഷഭ് പന്ത്, രോഹിത് ശര്‍മ എന്നിവര്‍ ടെസ്റ്റ് ബാറ്റര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തിലുണ്ട്. പന്ത് എട്ടാമതും രോഹിത് ഒമ്പതാമതുമാണ്.

 

Latest