Connect with us

Kerala

തൃശൂരിലെ ഐസിസിഎസ്എല്‍ 400 കോടിയുടെ നികുതി വെട്ടിപ്പ് നടത്തി; ആദായ നികുതി വകുപ്പ് കണ്ടെത്തല്‍

പലിശയില്ലാതെ ലോണായി 1450 കോടിയോളം നല്‍കിയത് കടലാസ് കമ്പനികള്‍ക്കാണെന്നാണ് ആദായനികുതി വകുപ്പ് കണ്ടെത്തല്‍.

Published

|

Last Updated

തൃശൂര്‍|തൃശൂരിലെ ഇന്ത്യന്‍ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി (ഐസിസിഎസ്എല്‍) 400 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയതായി ആദായ നികുതി വകുപ്പ് കണ്ടെത്തല്‍. പലിശയില്ലാതെ ലോണായി 1450 കോടിയോളം നല്‍കിയത് കടലാസ് കമ്പനികള്‍ക്കാണെന്നാണ് ആദായനികുതി വകുപ്പ് കണ്ടെത്തല്‍.

അന്വേഷണത്തിന്റെ ഭാഗമായി രാജ്യ വ്യാപകമായി 34 സ്ഥലങ്ങളില്‍ പരിശോധന നടക്കുമെന്നാണ് വിവരം. സൊസൈറ്റി ചെയര്‍മാന്‍ സോജന്‍ അവറാച്ചന്‍, സിനിമാ നിര്‍മാതാവ് അജിത് വിനായക, വഡോദ്ര സ്വദേശി യതിന്‍ ഗുപ്ത എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

 

 

 

 

Latest