icf swanthanam
ഐ സി എഫ് സാന്ത്വനം യൂസുഫ് വേലില്‍പറ്റയുടെ കുടുംബത്തിന് വിമാന ടിക്കറ്റ് നല്‍കി
മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഐ സി എഫ് റിയാദ് സ്വാന്തനം വിംഗ് നേതാക്കളായ ഇബ്രാഹിം കരീം, സൈനുദ്ധീന്‍ കുനിയില്‍ തുടങ്ങിയവര്‍ മറ്റു സംഘടനാ സേവന പ്രവര്‍ത്തകരോടൊപ്പം രംഗത്തുണ്ടായിരുന്നു
റിയാദ് | റിയാദില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യവെ കഴിഞ്ഞയാഴ്ച ഹൃദയാഘാതം മൂലം റിയാദില്‍ മരിച്ച മലപ്പുറം അരീക്കോട് താഴെ കൊഴക്കോട്ടൂര്‍ സ്വദേശി യൂസുഫ് വേലില്‍പറ്റയുടെ (57) കുടുംബത്തിന് സ്വദേശത്തേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റ് ഐ സി എഫ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി കൈമാറി.
ഭാര്യയും നാല് മക്കളും റിയാദില്‍ ഒപ്പമുണ്ടായിരുന്നു. കുടുംബം വ്യാഴാഴ്ച്ച തന്നെ നാട്ടിലെത്തിയിരുന്നു. നവംബര്‍ 26 വെള്ളിയാഴ്ച ഉച്ചക്ക് റിയാദിലെ അല്‍ റാജിഹ് മസ്ജിദില്‍ നടന്ന ജനാസ നിസ്‌കാരാനന്തരം ജനാസ എയര്‍പോര്‍ട്ടിലെത്തിച്ചിരുന്നെങ്കിലും സാങ്കേതിക തകരാര്‍ കാരണം കോഴിക്കോടിനുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ് യാത്ര റദ്ദാക്കിയതിനാല്‍ അന്നേ ദിവസം നാട്ടില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ഞായറാഴ്ച പുലര്‍ച്ചെയുള്ള വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് എത്തിച്ചത്.
മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഐ സി എഫ് റിയാദ് സ്വാന്തനം വിംഗ് നേതാക്കളായ ഇബ്രാഹിം കരീം, സൈനുദ്ധീന്‍ കുനിയില്‍ തുടങ്ങിയവര്‍ മറ്റു സംഘടനാ സേവന പ്രവര്‍ത്തകരോടൊപ്പം രംഗത്തുണ്ടായിരുന്നു.