Connect with us

icf damam

പ്രവാസികളുടെ യാത്രാപ്രശ്‌നം: സര്‍ക്കാര്‍ ഉത്തരവാദിത്വം നിര്‍വഹിക്കണമെന്ന് ഐ സി എഫ് ദമ്മാം ജനകീയ സദസ്സ്

സീസണ്‍ കാലങ്ങളില്‍ നടത്തുന്ന പെരുംകൊള്ളക്ക് പുറമെ യാത്രകള്‍ പൊടുന്നനെ റദ്ദ് ചെയ്യുന്ന സംഭവങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുകയാണ്

Published

|

Last Updated

ദമ്മാം | നിലയ്ക്കാത്ത യാത്രാദുരിതവും എയര്‍ലൈനുകളുടെ കെടുകാര്യസ്ഥതയും ഉയര്‍ത്തിക്കാട്ടി ‘അവസാനിക്കാത്ത ആകാശച്ചതികള്‍’ എന്ന പേരില്‍ ഐ സി എഫ് ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി ജനകീയ സദസ്സ് സംഘടിപ്പിച്ചു.

സെന്‍ട്രല്‍ പ്രസിഡന്റ് ശംസുദ്ദീന്‍ സഅദി അധ്യക്ഷത വഹിച്ചു. അഹ്മദ് നിസാമി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുഞ്ഞി അമാനി പ്രാര്‍ഥന നടത്തി. അബ്ബാസ് തെന്നല വിഷയം അവതരിപ്പിച്ചു. കെ എം സി സി, നവോദയ, നവയുഗം, ഒ ഐ സി സി, ആര്‍ എസ് സി സംഘടനകളെ പ്രതിനിധീകരിച്ച് ഫൈസല്‍ ഇരിക്കൂര്‍, പ്രദീപ് കൊട്ടിയം, സജീഷ്, മോഹനന്‍, ജിഷാദ് ജാഫര്‍ എന്നിവര്‍ സംസാരിച്ചു.

പ്രവാസികളുടെ അവശ്യ സേവനങ്ങളില്‍ ഒന്നായ വിമാന സര്‍വീസ് രംഗത്ത് നിന്ന് സര്‍ക്കാരിന്റെ പിന്മാറ്റവും സ്വകാര്യവല്‍കരണത്തിന്റെ ഭാഗമായി നടന്ന കുത്തകകളുടെ കടന്നുകയറ്റവുമാണ് ഗള്‍ഫ് പ്രവാസികളുടെ യാത്രാദുരിതത്തിനു പിന്നില്‍. സീസണ്‍ കാലങ്ങളില്‍ നടത്തുന്ന പെരുംകൊള്ളക്ക് പുറമെ യാത്രകള്‍ പൊടുന്നനെ റദ്ദ് ചെയ്യുന്ന സംഭവങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുകയാണ്. നാടിന്റെ നട്ടെല്ലാണ് പ്രവാസികളെന്ന് പുറമെ സമ്മതിക്കുമ്പോഴും അവരുടെ ജീവല്‍പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതില്‍ രാഷ്ട്രീയപ്പാര്‍ട്ടികളും അധികാരികളും പരാജയപ്പെടുന്നു. സാധാരണക്കാരായ പ്രവാസികളെ ബാധിക്കുന്ന യാത്രാപ്രശ്‌നത്തില്‍ പ്രായോഗിക പരിഹാരം കാണുന്നത് വരെ ഐ സി എഫ് സമരരംഗത്തുണ്ടാകുമെന്ന് സംഗമം വ്യക്തമാക്കി.

മാധ്യമപ്രവര്‍ത്തകരായ റഫീഖ് ചെമ്പോത്തറ, ലുഖ്മാന്‍ വിളത്തൂര്‍, ട്രാവല്‍ രംഗത്തെ മുഹമ്മദലി കണ്ണൂര്‍, സാമൂഹിക പ്രവര്‍ത്തകരായ നാസ്വക്കം, ഹമീദ് വടകര ചര്‍ച്ചയില്‍ പങ്കെടുത്തു. മുനീര്‍ തോട്ടട പ്രമേയം അവതരിപ്പിക്കുകയും സലീം പാലച്ചിറ ചര്‍ച്ച സംഗ്രഹിക്കുകയും ചെയ്തു. ജഅ്ഫര്‍ സ്വാദിഖ് സ്വാഗതവും ഹര്‍ഷാദ് കണ്ണൂര്‍ നന്ദിയും പറഞ്ഞു.

 

Latest