saudi arabia
സഊദിയിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ അനുമതി നല്‍കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹം: ഐ സി എഫ്
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന വിമാന സര്‍വീസുകള്‍ ഡിസംബര്‍ ഒന്ന് മുതല്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചിരുന്നു
ജിദ്ദ | സഊദി അനുമതി നല്‍കിയിട്ടും ഇന്ത്യയില്‍ നിന്നും സഊദിയിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ അനുമതി നല്‍കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് ഐ സി എഫ് സഊദി നാഷണല്‍ കമ്മിറ്റി.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന വിമാന സര്‍വീസുകള്‍ ഡിസംബര്‍ ഒന്ന് മുതല്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചിരുന്നു. വര്‍ഷത്തോളമായി അനിശ്ചിതത്തിലായിരുന്ന സഊദി പ്രവാസികള്‍ ഏറെ ആഹ്ലാദത്തോടെയായിരുന്നു തീരുമാനത്തെ കണ്ടിരുന്നത്. എന്നാല്‍ ജി സി സിയിലെ സഊദി ഒഴികെയുള്ള എല്ലാ രാജ്യങ്ങലുമടക്കം 99 രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ക്വാറന്റൈന്‍ നടപടികളില്‍ ഇളവ് നല്‍കിയ നല്‍കിയ മോദി സര്‍ക്കാര്‍ സഊദിയില്‍ നിന്ന് വരുന്നവരോട് മാത്രം ക്വാറന്റൈന്‍ പാലിക്കാന്‍ ആവശ്യപ്പെടുന്നത് മറ്റു അജണ്ടകളുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിക്കുന്നു.
പ്രവാസി സമൂഹം പല തവണ ആവശ്യപ്പെട്ടിട്ടും സഊദിയുമായി എയര്‍ ബബിള്‍ കരാറിലേര്‍പ്പെടാനും സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. സ്വന്തം പൗരന്‍മാര്‍ക്ക് അന്നവും തൊഴിലും നല്‍കാന്‍ സാധിക്കുന്നില്ലെന്ന് മാത്രമല്ല, പുറം രാജ്യങ്ങളില്‍ തൊഴിലെടുക്കുന്നവരോട് മനുഷ്യത്വം കാണിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും ഐ സി എഫ് സഊദി നാഷണല്‍ കമ്മിറ്റി കുറ്റപ്പെടുത്തി.
സയ്യിദ് ഹബീബ് അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു ബഷീര്‍ എറണാകുളം, നിസാര്‍ കാട്ടില്‍, ബഷീര്‍ ഉള്ളണം, സലിം പാലച്ചിറ, സുബൈര്‍ സഖാഫി, ഉമര്‍ സഖാഫി മൂര്‍ക്കനാട്, ഹുസ്സനലി കടലുണ്ടി എന്നിവര്‍ സംബന്ധിച്ചു. സിറാജ് കുറ്റ്യാടി സ്വാഗതവും മുഹമ്മദലി വേങ്ങര നന്ദിയും പറഞ്ഞു.