Connect with us

ICF

ഐ സി എഫ് ഈസ്റ്റേൺ പ്രൊവിൻസ് സർഗസംഗമത്തിന് പരിസമാപ്തി; ദമാം സെൻട്രൽ ജേതാക്കൾ

തുഖ്ബ സെൻട്രൽ രണ്ടാം സ്ഥാനവും അൽ ഖോബാർ സെൻട്രൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Published

|

Last Updated

ദമാം | ഐ സി എഫ് ഈസ്റ്റേൺ പ്രൊവിൻസ് സർഗസംഗമത്തിന് ഉജ്ജ്വല പരിസമാപ്തി. യൂണിറ്റ്, സെക്ടർ തലങ്ങളിൽ ഒരു മാസത്തിലധികം നീണ്ടുനിന്ന വിവിധ പരിപാടികൾക്ക് ശേഷമായിരുന്നു പ്രൊവിൻസ് സർഗസംഗമം. കലാ, സാഹിത്യ മത്സരങ്ങളിൽ ആതിഥേയരായ ദമാം സെൻട്രൽ ഓവറോൾ ചാംപ്യൻമാരായി. തുഖ്ബ സെൻട്രൽ രണ്ടാം സ്ഥാനവും അൽ ഖോബാർ സെൻട്രൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പ്രവിശ്യക്ക് കീഴിലെ ദമാം, അൽ-ഖോബാർ, അൽ-ഹസ്സ, ജുബൈൽ, ഖത്തീഫ്, തുഖ്ബ എന്നീ സെൻട്രലുകളിൽ നിന്നുള്ള പ്രതിഭകളായിരുന്നു എട്ട് വിഭാഗങ്ങളിൽ നടന്ന മത്സരങ്ങളിൽ പങ്കെടുത്തത്. സമാപന സംഗമം കോയ സഖാഫിയുടെ അധ്യക്ഷതയിൽ ഐ സി എഫ് നാഷനൽ ജനറൽ സെക്രട്ടറി നിസാർ കാട്ടിൽ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാന ദാനം ഐ സി എഫ് ഇന്റർനാഷണൽ നേതാക്കളായ സുബൈർ സഖാഫി, സലീം പാലച്ചിറ, നാഷണൽ ഓർഗനൈസേഷൻ സെക്രട്ടറി ബശീർ ഉള്ളണം, സൈനുദ്ദീൻ മുസ്‌ല്യാർ വാഴവറ്റ വിതരണം ചെയ്‌തു

അബ്ദുർറഹീം മഹ്‌ളരി, നാസർ ചിറയിൻകീഴ്, റശീദ് കോഴിക്കോട്, നാസർ മസ്താൻ മുക്ക്, അബ്ബാസ് തെന്നല, മുഹമ്മദ് റഫീഖ് ചെമ്പോത്തറ, സിദ്ദീഖ് ഇർഫാനി, അഹ്മദ് നിസാമി മത്സരങ്ങൾ  നിയന്ത്രിച്ചു. അബ്ദുസ്സലാം അൽ ഹസ്സ, ഉബൈദ് ഖത്തീഫ്, ഷൗക്കത്ത് സഖാഫി, അബ്ദുൽ കരീം ഖാസിമി ജുബൈൽ നേതൃത്വം നൽകി. അശ്റഫ് കാരുവമ്പൊയിൽ സ്വാഗതവും ശരീഫ് മണ്ണൂർ നന്ദിയും പറഞ്ഞു.

മത്സര വിജയികൾ :
ഖിറാഅത്ത്: അബ്ദുർറഹ്മാൻ മുസ്ല്യാർ (തുഖ്ബ സെൻട്രൽ), മദ്ഹ് ഗാനം: അമാനുല്ല (ദമാം സെൻട്രൽ), മലയാള പ്രസംഗം: മുബശിർ ഹംദാനി (ദമാം സെൻട്രൽ), ഖസീദ: അമാനുല്ല & പാർട്ടി (ദമാം സെൻട്രൽ), പ്രബന്ധം: ഉബൈദുല്ല അഹ്‌സനി (തുഖ്ബ സെൻട്രൽ), കവിതാ രചന: അൻവർ തഴവ (ദമാം സെൻട്രൽ), ക്വിസ്: അശ്റഫ് ചാപ്പനങ്ങാടി(ദമാം സെൻട്രൽ), വടം വലി: ടീം ജുബൈൽ  സെൻട്രൽ.

Latest