Kerala
ഐ സി എഫ് ഫാമിലി സമ്മിറ്റ് ചൊവ്വാഴ്ച മഅദിന്‍ കാമ്പസില്‍
വിവിധ രാജ്യങ്ങളിലെ ഐ സി എഫ് ഫാമിലികള്‍ സംബന്ധിക്കും.

മലപ്പുറം \ മഅദിന്‍ അക്കാദമിക്ക് കീഴില്‍ ചൊവ്വാഴ്ച ഐ സി എഫ് ഫാമിലി സമ്മിറ്റ് നടക്കും. രാവിലെ 11 മുതല്‍ വൈകുന്നേരം 4 വരെ നടക്കുന്ന പരിപാടിയില്‍ പാരന്റിംഗ്, ആരോഗ്യ സംരക്ഷണം, സാമ്പത്തിക അച്ചടക്കം, കരിയര്‍ ഗൈഡന്‍സ്, സോഷ്യല്‍ മീഡിയ തുടങ്ങി പ്രവാസികള്‍ക്കാവശ്യമായ വ്യത്യസ്ത സെഷനുകള്‍ നടക്കും.
മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പരിപാടിക്ക് നേതൃത്വം നല്‍കും. വിവിധ രാജ്യങ്ങളിലെ ഐ സി എഫ് ഫാമിലികള്‍ സംബന്ധിക്കും. വിവരങ്ങള്‍ക്ക്: 9562451461, 9847411897
---- facebook comment plugin here -----