Connect with us

Malappuram

ഐ സി എഫ് സാന്ത്വന കിണർ നാടിന് സമർപ്പിച്ചു

തബൂക്ക് ഐ സി എഫിന്റെ നേതൃത്വത്തിൽ മലപ്പുറം തെന്നലയിലാണ് കിണർ നിർമിച്ചുനൽകിയത്.

Published

|

Last Updated

മലപ്പുറം | തബൂക്ക് ഐ സി എഫിന്റെ നേതൃത്വത്തിൽ മലപ്പുറം തെന്നലയിൽ നിർമിച്ച സാന്ത്വന കിണർ നാടിന് സമർപ്പിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം അബൂ ഹനീഫൽ ഫൈസി കിണറിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ഐ.സി.എഫ് IC വെൽഫെയർ സെക്രട്ടറി മുജീബ് റഹ്മാൻ എ.ആർ നഗർ, മദീന പ്രൊവിൻസ് പ്രസിഡൻ്റ് ഷാഹുൽ ഹമീദ് സഅദി, മദീന പ്രൊവിൻസ് വെൽഫെയർ സെക്രട്ടറി നിസാർ പരപ്പനങ്ങാടി, മുസ്തഫ സഖാഫി തെന്നല, ചൊക്ളി മുബാറക് മസ്ജിദ് ഇമാം അബ്ദുൽ റഷീദ് സഖാഫി എന്നിവർ സംസാരിച്ചു.

ഐ സി എഫ് പ്രവർത്തകരായ ഹാരിസ് സഖാഫി പരപ്പനങ്ങാടി, റഫീഖ് അമ്പലപ്പാട്, റഊഫ് അമ്പലപ്പാട്, മൊയ്തീൻ പെരുന്താറ്റിരി പങ്കെടുത്തു.

ഐ സി എഫ് തബൂക്ക് സെൻട്രൽ പ്രസിഡൻ്റ് മുഹമ്മദ് കുട്ടി മുസ്‍ലിയാർ സ്വാഗതവും അബൂബക്കർ അഹ്സനി തെന്നല നന്ദിയും പറഞ്ഞു.

Latest