From the print
ഭീകരതക്കും ലഹരിക്കുമെതിരെ ശബ്ദമുയർത്തി ഐ സി എഫ് ഇന്റർനാഷനൽ സമ്മിറ്റിന് പരിസമാപ്തി
ലഹരിയും ഭീകരതയും സർവ നാശമാണെന്നും കുറ്റക്കാരായ ഭീകരർക്കെതിരെ ഇന്ത്യ സ്വീകരിക്കുന്ന നയനിലപാടുകളെ സ്വാഗതം ചെയ്യുന്നതായും സമാപന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.

കോഴിക്കോട് | സമൂഹത്തെ നശിപ്പിക്കുന്ന ലഹരിക്കും സമാധാന ജീവിതം തകർക്കുന്ന ഭീകരതക്കുമെതിരെ ശബ്്ദമുയർത്തി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) ഇന്റർനാഷനൽ സമ്മിറ്റിന് പരിസമാപ്തി. ലഹരിയും ഭീകരതയും സർവ നാശമാണെന്നും കുറ്റക്കാരായ ഭീകരർക്കെതിരെ ഇന്ത്യ സ്വീകരിക്കുന്ന നയനിലപാടുകളെ സ്വാഗതം ചെയ്യുന്നതായും സമാപന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.
“റെനവേഷ്യോ’ എന്ന പേരിൽ രണ്ട് ദിവസങ്ങളിലായി മർകസ് നോളജ് സിറ്റിയിലാണ് സമ്മിറ്റ് നടന്നത്. 15 രാജ്യങ്ങളിൽ നിന്നായി 150ഓളം സംഘടനാ പ്രതിനിധികളാണ് സമ്മിറ്റിൽ സംബന്ധിച്ചത്. സമസ്ത പ്രസിഡന്റ്റഈസുൽ ഉലമ ഇ സുലൈമാൻ മുസ്്ലിയാർ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഐ സി എഫ് പ്രസിഡന്റ് സയ്യിദ് അബ്ദുർറഹ്്മാൻ ആറ്റക്കോയ അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ, കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ ബുഖാരി, സമസ്ത സെക്രട്ടറി പേരോട് അബ്ദുർറഹ്്മാൻ സഖാഫി, സെക്രട്ടറിമാരായ വണ്ടൂർ അബ്ദുർറഹ്്മാൻ ഫൈസി, മജീദ് കക്കാട്, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, ജനറൽ സെക്രട്ടറി റഹ്്മത്തുല്ല സഖാഫി എളമരം, മുഹമ്മദ് പറവൂർ, എസ് എസ് എഫ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി അനസ് അമാനി, ആർ എസ് സി ഗ്ലോബൽ ചെയർമാൻ സക്കരിയ ശാമിൽ ഇർഫാനി സംസാരിച്ചു.
മമ്പാട് അബ്ദുൽ അസീസ് സഖാഫി സ്വാഗതവും നിസാർ സഖാഫി നന്ദിയും പറഞ്ഞു.