Connect with us

Organisation

ഐ സി എഫ് കഫ്ജി സെക്ടര്‍ പൗരസഭയും ചന്ദ്രയാന്‍-3 വിജയാഘോഷവും

സാമൂഹിക സേവന പ്രവര്‍ത്തകന്‍ ജലീല്‍ കോഴിക്കോട് പരിപാടി ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

കഫ്ജി | ഇന്ത്യയുടെ 77-ാമത് സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ‘ബഹുസ്വരതയാണ് ഉറപ്പ്’ എന്ന ശീര്‍ഷകത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ നേതൃത്വത്തില്‍ കഫ്ജി സെക്ടര്‍ ‘പൗരസഭ’ യും ചന്ദ്രയാന്‍-3 വിജയാഘോഷവും സംഘടിപ്പിച്ചു .

പ്രതിജ്ഞ, ദേശഭക്തിഗാനം, ദേശീയ ഗാനാലാപനം, തുടങ്ങിയ പരിപാടികള്‍ കൊണ്ട് പരിപാടി ആകര്‍ഷകമായി. സാമൂഹിക സേവന പ്രവര്‍ത്തകന്‍ ജലീല്‍ കോഴിക്കോട് പരിപാടി ഉദ്ഘാടനം ചെയ്തു.

ലോകത്ത് ഇന്നുവരെ ഒരു ശക്തിക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത നേട്ടമാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ നടത്തിയ സോഫ്റ്റ് ലാന്‍ഡിംഗിലൂടെ ഇന്ത്യ കരസ്ഥമാക്കിയത്. ഐ എസ് ആര്‍ ഒയെ അഭിനന്ദിക്കുന്നതോടൊപ്പം ഇന്ത്യയുടെ ബഹുസ്വരത കാത്തുസൂക്ഷിക്കാന്‍ നാം ഒന്നിക്കണമെന്നും വിഷയാവതരണം നടത്തിയ ജുബൈല്‍ ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് അഷ്‌റഫ് സഖാഫി ചെറുവണ്ണൂര്‍ പറഞ്ഞു.

മജീദ് കാസര്‍കോട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുഹമ്മദലി അണ്ടോണയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഹംസ പേരാമ്പ്ര സ്വാഗതം പറഞ്ഞു. സലീം നടുവട്ടം, ബഷീര്‍ ഹാപ്പി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഗുലാം കുണ്ടൂര്‍ നന്ദി പറഞ്ഞു.

 

Latest