Connect with us

kuwait national day

ഐ സി എഫ് കുവൈത്തിൻ്റെ വിപുലമായ ദേശീയ ദിനാഘോഷം ശനിയാഴ്ച

ഡോ.അബ്ദുൽ ഹകീം അസ്ഹരി മുഖ്യാതിഥി

Published

|

Last Updated

കുവൈത്ത് സിറ്റി | ഈ വർഷത്തെ കുവൈത്ത് ദേശീയ ദിനവും വിമോചന ദിനവും ഐ സി എഫ് നാഷനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ശനി രാവിലെ ഒമ്പത് മുതൽ 12 വരെ ദസ്മ ടീച്ചേഴ്സ് അസോസിയേഷൻ ഹാളിലാണ് ആഘോഷ പരിപാടികൾ.

ഐ സി എഫ് മദ്റസകളിലെ വിദ്യാർഥികളുടെ വർണാഭമായ ദേശീയ ദിന പരേഡ്, ദേശസ്നേഹ സദസ്സ്, കലാപരിപാടികൾ തുടങ്ങിയവയുണ്ടാകും. പ്രമുഖ കുവൈത്തി വ്യക്തിത്വങ്ങളും പൗര പ്രമുഖരും സംബന്ധിക്കുന്ന പരിപാടിയിൽ സമസ്ത കേരള സുന്നി യുവജന സംഘം ജനറൽ സെക്രട്ടറിയും മർകസ് നോളജ് സിറ്റി ഡയറക്ടറുമായ ഡോ.അബ്ദുൽ ഹകീം അസ്ഹരി മുഖ്യാതിഥിയാണ്.

മേഖലയിലും ആഗോളതലത്തിലും നിർണായക സ്വാധീനം ചെലുത്താൻ ശേഷിയുള്ള രാജ്യമായി കുവൈത്ത് വളർന്നത്  ഭരണാധികാരികളുടെയും മികച്ച നേതൃ പാടവവും സ്വദേശികളും വിദേശികളുമായ ജനങ്ങളുടെ ആത്മാർപ്പണവും കൊണ്ടാണെന്ന് ഐ സി എഫ് നേതാക്കൾ  പറഞ്ഞു.

Latest