Kuwait
ഐ സി എഫ് മദ്‌റസ സാല്‍മിയ മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു
എജ്യുക്കേഷണല്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ഏഴ്, പത്ത് ക്ലാസ്സുകളിലെ പബ്ലിക് എക്‌സാമില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ട്രോഫിയും സമ്മാനിച്ചു.
കുവൈത്ത് സിറ്റി | ‘തിരുനബി (സ്വ) ജീവിതം ദര്‍ശനം’ എന്ന ശീര്‍ഷകത്തില്‍ ഗള്‍ഫ് തലത്തില്‍ നടന്നു വന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി ഐ സി എഫ് സാല്‍മിയ മദ്‌റസ മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു. കുവൈത്തിലെ സാല്‍മിയ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് എക്‌സലന്‍സി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സ്വാഗത സംഘം ചെയര്‍മാന്‍ ഇബ്‌റാഹിം വെണ്ണിയോടിന്റെ അധ്യക്ഷതയില്‍ കുവൈത്ത് ഐ സി എഫ് ജനറല്‍ സെക്രട്ടറി അബ്ദുല്ല വടകര ഉദ്ഘാടനം ചെയ്തു. ജബ്ര്‍ ഫൈസല്‍ അല്‍മുതൈരി, അഹമദ് കെ മാണിയൂര്‍, അബുമുഹമ്മദ്, നൗഷാദ് തലശ്ശേരി, ബഷീര്‍ അണ്ടിക്കോട് ആശംസകളര്‍പ്പിച്ചു.
മദ്‌റസ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍, മൗലിദ്, മദ്ഹ്, പ്രഭാഷണം എന്നിവ ശ്രദ്ധേയമായി. എജ്യുക്കേഷണല്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ഏഴ്, പത്ത് ക്ലാസ്സുകളിലെ പബ്ലിക് എക്‌സാമില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ട്രോഫിയും ഐ സി എഫ് കുവൈത്ത് നാഷണല്‍ പ്രസിഡന്റ് അലവി സഖാഫി തെഞ്ചേരി സമ്മാനിച്ചു.
ഐ സി എഫ് കുവൈത്ത് നാഷണല്‍ ക്ഷേമകാര്യ സെക്രട്ടറി സമീര്‍ മുസ്‌ലിയാര്‍, ഐ സി എഫ് കുവൈത്ത് സിറ്റി സെന്‍ട്രല്‍ ജനറല്‍ സെക്രട്ടറി സാദിഖ് കൊയിലാണ്ടി, മുഹമ്മദ് സഖാഫി തിരുവനന്തപുരം, നിസാര്‍ ചെമ്പുകടവ്, അബ്ദുല്‍ സമദ് ഉനൈസ് ചെറുശ്ശോല, സിദ്ധീഖ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.