Organisation
ഐ സി എഫ് മെഗാ മെഡിക്കല്‍ ക്യാമ്പ്
താളം തെറ്റിയ ജീവിത ശൈലിയും അമിതമായ മരുന്ന് ഉപയോഗവുമാണ് പ്രവാസികളെ നിത്യ രോഗികളാക്കുന്നതെന്ന് അബ്ദുല്ല സഅദി ചെറുവാടി.
ദമാം | ഐ സി എഫ് ദമാം സെന്‍ട്രലും അല്‍ അബീര്‍ മെഡിക്കല്‍ സെന്ററും ചേര്‍ന്ന് മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കാലിക്കറ്റ് മെഡിക്കല്‍ കോളജ് സഹായി ഡയറക്ടര്‍ അബ്ദുല്ല സഅദി ചെറുവാടി ഉദ്ഘാടനം ചെയ്തു. താളം തെറ്റിയ ജീവിത ശൈലിയും അമിതമായ മരുന്ന് ഉപയോഗവുമാണ് പ്രവാസികളെ നിത്യ രോഗികളാക്കുന്നതെന്നും ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ഡയാലിസിസ് സെന്ററുകള്‍ ഉള്ളത് കേരളത്തിലാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. രാവിലെ ഒമ്പതിന് തുടങ്ങിയ ക്യാമ്പ് വൈകീട്ട് അഞ്ചിന് സമാപിച്ചു.
ജനറല്‍ മെഡിസിന്‍, ഓര്‍ത്തോപെഡിക്, ഡെന്റിസ്റ്റ്, ഒപ്താള്‍മോളജിസ്റ്റ്, ഇ എന്‍ ടി, പള്‍മോണോളജി, ഡര്‍മ്മറ്റോളജി, ഗൈനക്കോളജി, റേഡിയോളജി തുടങ്ങി സ്‌പെഷലൈസ്ഡ് ഡോക്ടര്‍മാരുടെ സേവനവും ബ്ലഡ് ഷുഗര്‍, ബ്ലഡ് പ്രഷര്‍, കൊളസ്‌ട്രോള്‍, ഇ സി ജി തുടങ്ങിയ ടെസ്റ്റുകള്‍ക്കും സൗകര്യമൊരുക്കിയിരുന്നു. വിസിറ്റിംഗ് വിസയിലെത്തിയ കുടുംബങ്ങളടക്കം നൂറുകണക്കിന് പേര്‍ക്ക് ക്യാമ്പ് അനുഗ്രഹമായി. ഇന്ത്യക്കാര്‍ക്ക് പുറമെ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ക്കും സേവനം നല്‍കാന്‍ സാധിച്ചു. ഐ സി എഫ് സന്നദ്ധ സേവകരായ സ്വഫ്വ അംഗങ്ങളുടെ സേവനവും ലഭ്യമായിരുന്നു.
വെല്‍ഫെയര്‍ പ്രസിഡന്റ് സക്കീര്‍ മാന്നാര്‍, പ്രൊവിന്‍സ് സഫ്വാ കോര്‍ഡിനേറ്റര്‍ അഹമ്മദ് നിസാമി, സലീം ഓലപീടിക, ഹംസ ഏളാട്, ഹര്‍ഷാദ്, അബ്ദുറഹ്മാന്‍ പുത്തനത്താണി, അഷ്റഫ് ചാപ്പനങ്ങാടി, അസ്ഹര്‍, അഹമ്മദ് തോട്ടട, അബ്ദുല്ല കാന്തപുരം, സ്വാലിഹ് കരിപ്പൂര്‍ നേതൃത്വം നല്‍കി. ഐ സി എഫിന്റെ ഇന്റര്‍ നാഷണല്‍, പ്രൊവിന്‍സ്, സെന്‍ട്രല്‍, സെക്റ്റര്‍, യൂണിറ്റ് നേതാക്കള്‍, അല്‍ അബീര്‍ മെഡിക്കല്‍ സെന്റര്‍ പി ആര്‍ ഒ. മാലിഖ് മഖ്ബൂല്‍, മാനേജ്‌മെന്റ്, സ്റ്റാഫുകള്‍ എന്നിവരുടെ സഹകരണം ക്യാമ്പിന് ഉണര്‍വേകി.
സെന്‍ട്രല്‍ പ്രസിഡന്റ് ഷംസുദ്ദീന്‍ സഅദി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ബാസ് തെന്നല സ്വാഗതവും വെല്‍ഫെയര്‍ സെക്രട്ടറി മുനീര്‍ തോട്ടട നന്ദിയും പറഞ്ഞു.