Connect with us

DUBAI ICF

ഇന്ത്യന്‍ കോണ്‍സുലറുമായി ഐ സി എഫ് ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി

ഐ സി എഫ് മെഡിക്കല്‍ വിങ് നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ വിശദീകരിക്കാനും പിന്തുണയും സഹകരണവും ആവശ്യപ്പെട്ടുമായിരുന്നു കൂടിക്കാഴ്ച.

Published

|

Last Updated

ദുബൈ |  ഐ സി എഫ് ഭാരവാഹികള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് വെല്‍ഫയര്‍, ലേബര്‍ കോണ്‍സുല്‍ ബിജേന്ദ്ര സിങ്ങുമായി കൂടിക്കാഴ്ച നടത്തി.
ഐ സി എഫ് മെഡിക്കല്‍ വിങ് നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ വിശദീകരിക്കാനും പിന്തുണയും സഹകരണവും ആവശ്യപ്പെട്ടുമായിരുന്നു കൂടിക്കാഴ്ച.

പ്രവാസി ഇന്ത്യക്കാരില്‍ വര്‍ധിച്ചു വരുന്ന ഹൃദയ സംബന്ധമായ രോഗങ്ങളെക്കുറിച്ചും യുവാക്കളില്‍ വര്‍ധിച്ചുവരുന്ന മരണത്തെ കുറിച്ചും ബോധവത്കരണ പരിപാടികള്‍ നടത്തേണ്ടതിന്റെ ആവശ്യം സംഘം മുന്നോട്ടുവെച്ചു.
നിര്‍ധരരായ കിടപ്പ് രോഗികളെ നാട്ടിലെത്തിക്കുക, വിസിറ്റ് വിസയില്‍ എത്തി രോഗികളാവുന്നവരെയും മരണപ്പെടുന്നവരെയും സൗജന്യമായി നാട്ടിലെത്തിക്കാനുള്ള സംവിധാനം, ഓവര്‍ സ്റ്റേ ആയും നിയമകുരുക്കില്‍ അകപ്പെടുകയും ചെയുന്ന രോഗികളെ നാട്ടിലെത്തിക്കുക, തുച്ഛ ശമ്പളം ലഭിക്കുന്ന പ്രവാസികള്‍ക്കു മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ഭീമമായ ചികിത്സാചെലവുകള്‍ വഹിക്കാന്‍ മെഡിക്കല്‍ പ്രെവിലേജ് സംവിധാനം, മെഡിക്കല്‍ ഇന്‍ഷുറന്‍സ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക, മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കുന്നതിലെ നടപടിക്രമങ്ങള്‍, അവധി ദിവസങ്ങളില്‍ യു എ ഇ ഡിപ്പാര്‍ട്‌മെന്റുകളില്‍ നിന്നു ഡെത്ത് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ ലഭിക്കാന്‍ ഇടപെടല്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ ആശയവിനിമയം നടത്തുകയും ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.
കോണ്‍സിലേറ്റിലെ വിവിധ ഡിപ്പാര്‍ട്‌മെന്റുകളുടെ പ്രവര്‍ത്തനങ്ങള്‍ സംഘത്തിന് വിശദീകരിച്ചു. ഐ സി എഫ് യു എ ഇ നാഷണല്‍ വെല്‍ഫയര്‍ പ്രസിഡന്റ് കരീം തളങ്കര, നാഷണല്‍ മെഡിക്കല്‍ വിങ് ഡയറക്ടര്‍ അനീസ് തലശ്ശേരി, ദുബൈ സെന്‍ട്രല്‍ വെല്‍ഫയര്‍ സെക്രട്ടറി നസീര്‍ ചൊക്ലി, മെഡിക്കല്‍ കോ ഓഡിനേറ്റര്‍ ഷാജി വടക്കേക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Latest