Connect with us

Organisation

ഐ സി എഫ് സാംസ്‌കാരിക സംവാദം സംഘടിപ്പിച്ചു

'പ്രവാസം വായിക്കുന്നു- വായനയിലെ വിപ്ലവം '

Published

|

Last Updated

തുഖ്ബ | ‘പ്രവാസം വായിക്കുന്നു- വായനയിലെ വിപ്ലവം’ എന്ന ശീര്‍ഷകത്തില്‍
ഐ സി എഫ് തുഖ്ബ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്‌കാരിക സെമിനാര്‍ സംഘടിപിച്ചു. മാറുന്ന ലോകത്തെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് കൊണ്ട് പ്രവാസ
ലോകത്ത് വായനയിലൂടെ മാറ്റങ്ങള്‍ക്ക് വിധേയമാകണമെന്നും പ്രവാചകരുടെ ജീവിതചര്യയിലൂന്നി പുതിയ വായനാ വിപ്ലവത്തിലൂടെ മാറ്റങ്ങള്‍ സൃഷ്ടിക്കപ്പെടണമെന്നും സെ മിനാര്‍ അഭിപ്രായപ്പെട്ടു.

അബ്ദുർറഹീം മഹ്ളരിയുടെ അധ്യക്ഷതയില്‍ ഐ സി എഫ് കിഴക്കന്‍ പ്രവിശ്യാ പ്രസിഡൻ്റ് കോയ സഖാഫി ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തകരായ സുബൈര്‍ ഉദിനൂര്‍, മുഹമ്മദ് റഫീഖ് ചെമ്പോത്തറ എന്നിവര്‍ സംസാരിച്ചു. അന്‍സാര്‍ ഹാജി കൊല്ലം സ്വാഗതവും സുബൈര്‍ കാസർകോട്  നന്ദിയും പറഞ്ഞു.

 

---- facebook comment plugin here -----

Latest