Organisation
തൊഴിലാളികള്‍ക്കായി ഇഫ്താറും പെരുന്നാള്‍ പുടവയുമൊരുക്കി ഐസിഎഫ്
ഇന്ത്യ ബംഗ്ലാദേശ് പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ ഇഫ്താറില്‍ പങ്കെടുത്തു
ജുബൈല്‍ (സൗദി) | മരുഭൂമിയിലെ ആട്ടിടയന്മാരായ തൊഴിലാളികള്‍ക്ക്
ഇഫ്താറും പെരുന്നാള്‍ പുടവയും ഒരുക്കി ഐസിഎഫ്. ഐസിഎഫ് ജുബൈല്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രോഗ്രാം സംഘടിപ്പിച്ചത്.
ജുബൈല്‍ ദമാം ഹൈവേക്കിടയിലുള്ള മരുഭൂമിയിലാണ് ഇഫ്താര്‍ നടന്നത്.
ഇന്ത്യ ബംഗ്ലാദേശ് പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ ഇഫ്താറില്‍ പങ്കെടുത്തു.
ശരീഫ് മണ്ണൂര്‍ ,ജലീല്‍ കൊടുവള്ളി, ഉമര്‍ സഖാഫി മൂര്‍ക്കനാട് , ബഷീര്‍ ഹാപ്പി, റഫീഖ് മരഞ്ചാട്ടി, ഷാജി പുനലൂര്‍, സാമൂഹ്യപ്രവര്‍ത്തകരായ ബൈജു അഞ്ചല്‍, തോമസ് മാമൂടാന്‍, സഈദ് മേത്തര്‍ എന്നിവര്‍ പെരുന്നാള്‍ പുടവകള്‍ വിതരണം ചെയ്തു.
---- facebook comment plugin here -----