Organisation
ഉന്നത വിജയികളെ ഐ സി എഫ് റിയാദ് അനുമോദിച്ചു
പ്ലസ് ടു തുല്യതാ പരീക്ഷയില്‍ വിജയം നേടിയ ഹസൈനാര്‍ ഹാറൂനി പടപ്പേങ്ങാടിനെയും എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും അനുമോദിച്ചു.
പ്ലസ് ടു തുല്യതാ പരീക്ഷയില്‍ വിജയം നേടിയ ഹസൈനാര്‍ ഹാറൂനി പടപ്പേങ്ങാടിനുള്ള ഉപഹാരം മുഹമ്മദ് പറവൂര്‍ കൈമാറുന്നു.
റിയാദ് | പ്ലസ് ടു തുല്യതാ പരീക്ഷയില്‍ വിജയം നേടിയ ഹസൈനാര്‍ ഹാറൂനി പടപ്പേങ്ങാടിനെയും
എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) വിവിധ ചടങ്ങുകളിലായി അനുമോദിച്ചു.
ബെറ്റര്‍ വേള്‍ഡ് ബെറ്റര്‍ ടുമോറോ കാമ്പയിനിന്റെ ഭാഗമായി ഐ സി എഫ് നടത്തുന്ന ഗ്ലാഡ് എജ്യു കെയറിന്റെ വിദൂര വിദ്യാഭ്യാസ പദ്ധതിയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിന്റെ പ്ലസ് ടു പരീക്ഷ എഴുതിയാണ് ഐ സി എഫ് റിയാദ് അഡ്മിന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് പ്രസിഡന്റ് കൂടിയായ ഹസൈനാര്‍ വിജയം നേടിയത്. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗം മുഹമ്മദ് പറവൂര്‍ ഉപഹാരം കൈമാറി.
കേരള സിലബസില്‍ 90 ശതമാനത്തിനും സി ബി എസ് ഇ പരീക്ഷയില്‍ 80 ശതമാനത്തിനും മുകളില്‍ മാര്‍ക്ക് നേടി എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ പാസായ 42 വിദ്യാര്‍ഥികള്‍ക്കും ഐ സി എഫ് ഉപഹാരം നല്‍കി ആദരിച്ചു.
പ്ലസ്ടു വിഭാഗത്തില്‍ നിന്ന് ഫാത്തിമ റിഹാന, ലിബ ഷെറിന്‍, ഫാത്തിമ മഹ, റസീന്‍ റഹ്മാന്‍, ഫിദ മെഹ്ന, നജ ശാക്കിര്‍, മുഹമ്മദ് അബ്ദുറഹീം, പി മുഹമ്മദ്, മുഹമ്മദ് ഹാഷിം, സ്വഫ്‌വാന്‍ അബ്ദുല്‍ ഖാദിര്‍, മുബഷിറ തസ്‌നിം, മുഹമ്മദ് സിനാന്‍, സുഫ്യാന്‍ അബ്ദുസലാം എന്നിവരും എസ് എസ് എല്‍ സി
വിഭാഗത്തില്‍ നിന്ന് ഫാത്തിമ ഹുസ്‌ന, ഫാത്തിമ മിന്‍ഹ, അലീഷ് ഫാത്തിമ, അഹമ്മദ് അബ്ദുല്‍സലാം, ആഫിയ ബീവി, ആമിന ബീവി, അബ്ദുല്ല ബിന്‍ ഷെഫീഖ്, അമ്മാര്‍ മുഹമ്മദ്, നാജിയ, മുഹമ്മദ് മുഹ്താര്‍, സഫ അബ്ദുല്‍ ഖാദിര്‍, ഹന്ന മുജീബ്, സിയാ അലവി, ഫാത്തിമ സിന്‍ഫ, മുഹമ്മദ് ആദില്‍, റയാന്‍ അരീക്കന്‍, ആമിനത് നിഹ, മുഹമ്മദ് ഇഷാം, ആയിഷ നസീഹ, മുഹമ്മദ് ആഷിക്, മുഹമ്മദ് ദില്‍ഷാദ്, ഫാത്തിമ സൈനബ്, യാസീന്‍ സിറാജുദ്ദീന്‍, സന ഫാത്തിമ, മുഹമ്മദ് സാബിത്ത് എന്നിവരുമാണ് ആദരം ലഭിച്ച വിദ്യാര്‍ഥികള്‍.