Connect with us

Oman

ഐ സി എഫ് സ്നേഹസഞ്ചാരത്തിന് സലാലയില്‍ പ്രോജ്ജ്വല പരിസമാപ്തി

സഊദി അറേബ്യ, യു എ ഇ, ബഹ്റൈന്‍, ഖത്വര്‍, കുവൈത്ത് എന്നിവിടങ്ങളിലും ഒമാന്റെ മറ്റു ഭാഗങ്ങളിലെ നൂറോളം കേന്ദ്രങ്ങളിലൂടെയുമാണ് സഞ്ചാരം കടന്നുപോയത്.

Published

|

Last Updated

സലാല | ഐ സി എഫ് ആചരിച്ചുവരുന്ന മാനവ വികസന വര്‍ഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആഗോള സ്‌നേഹ സഞ്ചാരത്തിന് സലാലയില്‍ പരിസമാപ്തി. ബെറ്റര്‍ വേള്‍ഡ് ബെറ്റര്‍ ടുമാറോ (നല്ല ലോകം നല്ല നാളെ) എന്ന പ്രമേയത്തില്‍ സലാല ഹംദാന്‍ പ്ലാസ ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന ഇസ്തഖ്ബാലിയയോടെയാണ് ഗള്‍ഫ് രാജ്യങ്ങളിലെ സഞ്ചാരത്തിന് സമാപ്തിയായത്.

നേരത്തെ സഊദി അറേബ്യ, യു എ ഇ, ബഹ്റൈന്‍, ഖത്വര്‍, കുവൈത്ത് എന്നിവിടങ്ങളിലും ഒമാന്റെ മറ്റു ഭാഗങ്ങളിലെ നൂറോളം കേന്ദ്രങ്ങളിലൂടെയുമാണ് സഞ്ചാരം കടന്നുപോയത്.

മനുഷ്യര്‍ കൂടുതല്‍ മെച്ചപ്പെട്ട നല്ല ലോകവും നല്ല നാളെയും അര്‍ഹിക്കുന്നു. വിവേചനരഹിതവും കലഹങ്ങളില്ലാത്തതും സ്നേഹപൂര്‍ണവും കൂടുതല്‍ ക്ഷേമമുള്ളതുമായ ഒരു ലോകം സാധ്യമാക്കുന്നതിനുള്ള നിരവധി പദ്ധതികളിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും ശ്രദ്ധക്ഷണിച്ചാണ് ബെറ്റര്‍ വേള്‍ഡ് ബെറ്റര്‍ ടുമാറോ കാമ്പയിന്‍ ആചരിക്കുന്നത്.

സലാലയിലെ സമാപന പരിപാടിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും മര്‍കസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിച്ച യോഗം ഐ സി എഫ് പ്രസിഡന്റ് അബ്ദുര്‍ഹ്മാന്‍ ആറ്റക്കോയ തങ്ങള്‍ പകര ഉദ്ഘാടനം ചെയ്തു. ഐ സി എഫ് ഇന്റര്‍നാഷണല്‍ പ്ലാനിംഗ് ബോര്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ അസീസ് സഖാഫി മമ്പാട് സന്ദേശ പ്രഭാഷണം നടത്തി.

ഐ സി എഫ് സെന്‍ട്രല്‍ പ്രസിഡന്റ് അഹ്മദ് സഖാഫി മക്കിയാട് അധ്യക്ഷത വഹിച്ചു. ഇന്റര്‍നാഷണല്‍ ജനറല്‍ സെക്രട്ടറി നിസാര്‍ സഖാഫി വയനാട് ആമുഖ പ്രഭാഷണം നടത്തി. യു എ ഇ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് മുസ്തഫ സഖാഫി കടാങ്കോട് ആശംസ നേര്‍ന്നു.

സയ്യിദ് ഹബീബ് കോയ തങ്ങള്‍ (സഊദി), എം സി അബ്ദുല്‍ കരീം ഹാജി (ബഹ്റൈന്‍), ശരീഫ് കാരശ്ശേരി, അബ്ദല്‍ ഹമീദ് ഈശ്വരമംഗലം, ഹമീദ് പരപ്പ, ഉസ്മാന്‍ സഖാഫി തിരുവത്ര, ബസ്വീര്‍ സഖാഫി (യു എ ഇ), മുജീബ് റഹ്മാന്‍ എ ആര്‍ നഗര്‍, സലീം പാലച്ചിറ, ബശീര്‍ ഉള്ളണം (സഊദി), സുബൈര്‍ സഖാഫി കോട്ടയം (സഊദി), അലവി സഖാഫി തെഞ്ചേരി (കുവൈത്ത്), അബ്ദുല്‍ കരീം ഹാജി മേമുണ്ട, സിറാജ് ചൊവ്വ (ഖത്വര്‍), ഫാറൂഖ് കവ്വായി അബ്ദുല്‍ ഹമീദ് ചാവക്കാട്, ശഫീഖ് ബുഖാരി, മുഹമ്മദ് റാസിഖ് ഹാജി (ഒമാന്‍) തുടങ്ങിയവര്‍ പങ്കെടുത്തു. അബ്ദുല്‍ നാസര്‍ ലത്വീഫി സ്വാഗതവും മുസ്തഫ കൈപ്പമംഗലം നന്ദിയും പറഞ്ഞു.

 

Latest