Connect with us

academic seminar

ഇച്ച മസ്താൻ: അക്കാദമിക് സെമിനാർ സമാപിച്ചു

സമ്പന്നമായ മാപ്പിള സാഹിത്യ പാരമ്പര്യത്തിൽ സൂഫി കൃതികൾക്കും വിരുത്തങ്ങൾക്കും സവിശേഷ സ്ഥാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Published

|

Last Updated

പൂനൂർ | ജാമിഅ മദീനതുന്നൂർ സസ്റ്റാന്റീവോ മീലാദ് കാമ്പയിൻ്റെ ഭാഗമായി സൂഫി പണ്ഡിതൻ ഇച്ച അബ്ദുൽ ഖാദിർ മസ്താനെക്കുറിച്ച് നടത്തിയ അക്കാദമിക് സെമിനാർ സമാപിച്ചു. ‘ദക്ഷിണേന്ത്യ, തിരുനബി സ്നേഹം, ആവിഷ്കാരങ്ങൾ’ എന്ന പ്രമേയത്തിലുള്ള അക്കാദമിക് സെമിനാർ സീരീസിന്റെ തുടർച്ചയായി ലിറ്റററി ടോക്, ഹെറിറ്റേജ് ആർക്കൈവ് എന്നിവയുമുണ്ടായിരുന്നു. പൂനൂർ മർകസ് ഗാർഡനിൽ നടന്ന സെമിനാർ പ്രോ റെക്ടർ ആസഫ് നൂറാനിയുടെ അധ്യക്ഷതയിൽ മലൈബാർ ഫൗണ്ടേഷൻ ആർക്കൈവ് കോഡിനേറ്റർ അശ്റഫ് സഖാഫി പുന്നത്ത് ഉദ്ഘാടനം ചെയ്തു.

സമ്പന്നമായ മാപ്പിള സാഹിത്യ പാരമ്പര്യത്തിൽ സൂഫി കൃതികൾക്കും വിരുത്തങ്ങൾക്കും സവിശേഷ സ്ഥാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇച്ച മസ്താൻ വിരുത്തങ്ങളും സൂഫി സ്നേഹത്തിന്റെ പൊരുളും ചർച്ച ചെയ്ത പരിപാടിയിൽ ഇയാസ് അലി, സൽമാൻ ഉമർ, വാസിൽ മുജീബ്, മിസ്ഹബ് മുസ്തഫ എന്നിവർ ഗവേഷണ പ്രബന്ധമവതരിപ്പിച്ചു. ഇച്ച മസ്താൻ ജീവിതം, രചനാലോകം, സാഹിത്യം എന്നിവ പ്രദർശിപ്പിക്കുന്ന കൾച്ചറൽ എക്സിബിഷനും ഒരുക്കിയിരുന്നു.

ഒക്ടോബർ അവസാന വാരം സമാപിക്കുന്ന സെമിനാർ സീരീസിൽ ജാമിഅ മദീനതുന്നൂറിന്റെ കേരളത്തിലെ പത്ത് കാമ്പസുകളിലായി ഖാലി റമസാനുശ്ശാലിയാത്തി, കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്ലിയാർ, വെളിയങ്കോട് ഉമർ ഖാസി, സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ, തിരൂരങ്ങാടി ബാപ്പു മുസ്ലിയാർ, ഉമറുൽ ഖാഹിരി കായൽപട്ടണം, തൈക്കാ സാഹിബ് കായൽപട്ടണം, കുഞ്ഞായിൻ മുസ്ലിയാർ തലശ്ശേരി, അരീക്കൽ അബ്ദുർറഹ്മാൻ മുസ്ലിയാർ തുടങ്ങി ദക്ഷിണേന്ത്യയിലെ സൂഫി മാദിഹുകളുടെ ജീവചരിത്രം, രചനാലോകം, പ്രകീർത്തന കാവ്യങ്ങളുടെ സാഹിത്യം എന്നിവ ചർച്ച ചെയ്യും.

Latest