Connect with us

academic seminar

ഇച്ച മസ്താൻ: അകാദമിക് സെമിനാർ നാളെ

ഇച്ച മസ്താൻ ജീവിതം, രചനാലോകം, സാഹിത്യം എന്നിവ പ്രദർശിപ്പിക്കുന്ന കൾച്ചറൽ എക്സിബിഷനും സെമിനാർ വേദിയിൽ ഒരുക്കിയിട്ടുണ്ട്.

Published

|

Last Updated

പൂനൂർ | ജാമിഅ മദീനതുന്നൂർ സസ്റ്റാന്റീവോ മീലാദ് കാമ്പയിൻ ഭാഗമായി സൂഫി പണ്ഡിതൻ ഇച്ച അബ്ദുൽ ഖാദിർ മസ്താനെക്കുറിച്ച് അകാദമിക് സെമിനാർ  നാളെ നടക്കും. ‘ദക്ഷിണേന്ത്യ, തിരുനബി സ്നേഹം, ആവിഷ്കാരങ്ങൾ’ എന്ന പ്രമേയത്തിൽ നടക്കുന്ന അക്കാദമിക് സെമിനാർ സീരീസിന്റെ തുടർച്ചയായാണ് പരിപാടി.

പൂനൂർ മർകസ് ഗാർഡനിൽ നടക്കുന്ന സെമിനാർ പ്രോ റെക്ടർ ആസഫ് നൂറാനിയുടെ അധ്യക്ഷതയിൽ മലൈബാർ ഫൗണ്ടേഷൻ ആർക്കൈവ് കോഡിനേറ്റർ അഷ്റഫ് സഖാഫി പുന്നത്ത് ഉദ്ഘാടനം ചെയ്യും. ഇച്ച മസ്താൻ വിരുത്തങ്ങളും സൂഫി സ്നേഹത്തിന്റെ പൊരുളും ചർച്ച ചെയ്യുന്ന പരിപാടിയിൽ ഇയാസ് അലി, സൽമാൻ, വാസിൽ മുജീബ്, മിസ്ഹബ് മുസ്തഫ ഗവേഷണ പ്രബന്ധമവതരിപ്പിക്കും.  ഇച്ച മസ്താൻ ജീവിതം, രചനാലോകം, സാഹിത്യം എന്നിവ പ്രദർശിപ്പിക്കുന്ന കൾച്ചറൽ എക്സിബിഷനും സെമിനാർ വേദിയിൽ ഒരുക്കിയിട്ടുണ്ട്.

Latest