Connect with us

Malabar Movement 1921

ഐ സി എച്ച് ആര്‍ നീക്കം രണ്ട് വര്‍ഷമായുള്ള ഗൂഢാലോചനയുടെ ഭാഗം: കേരള ഹിസ്റ്ററി കോണ്‍ഗ്രസ്

മലബാര്‍ കലാപം മഹാത്മാ ഗാന്ധി, മൗലാനാ ഷൗക്കത്തലി തുടങ്ങിയവരുടെ പ്രേരണയില്‍ നടന്ന ഐതിഹാസിക സമരം

Published

|

Last Updated

കോഴിക്കോട് | മലബാര്‍ കലാപവുമായി ബന്ധപ്പെട്ട പോരാളികളേയും സംഭവങ്ങളേയം ചരിത്ര നിഘണ്ടുവില്‍ നിന്ന് നീക്കാനുള്ള ഐ എസി എച്ച് ആര്‍ തീരുമാനം ആസൂത്രിതതമെന്ന് കേരള ഹിസ്റ്ററി കോണ്‍ഗ്രസ്. രണ്ട് വര്‍ഷമായി ഇത് സംബന്ധിച്ച ഐ സി എച്ച് ആര്‍ തലത്തില്‍ഡ ഗൂഢാലോചന നടക്കുന്നുണ്ടെന്നും മഹാത്മാ ഗാന്ധി, മൗലാന ഷൗക്കത്തലി തുടങ്ങിയവരുടെ പ്രേരണയില്‍ നടന്ന ഐതിഹാസിക സമരമാണ് മലബാര്‍ കലാപമെന്നും ഇവര്‍ പറഞ്ഞു.

സമരത്തില്‍ അണിനിരന്നത് മലബാറിലെ മാപ്പിള കര്‍ഷകരായിരുന്നു. കലാപ പ്രദേശങ്ങളില്‍ നീതിയും സമാധാനവും ഉറപ്പിക്കാനാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ശ്രമിച്ചത്. നേതൃത്വം തുറുങ്കിലടക്കപ്പെട്ട സമയത്ത് നടന്ന ചില തെറ്റുകള്‍ പൂര്‍ണമായും നേതാക്കളുടെ തലയിലേക്ക് ഇടുകയാണ്. ഇത് ചെയ്യരുതെന്നും ഹിസ്റ്ററി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

 

---- facebook comment plugin here -----

Latest