Connect with us

From the print

ഐ സി യു പീഡനം: ഡോക്ടര്‍ക്കെതിരെ പുനരന്വേഷണം; സംഘത്തില്‍ എ സി പിയും വനിതാ സി ഐയും

പീഡനത്തിനിരയായ തന്റെ മൊഴി രേഖപ്പെടുത്തിയ പ്രീതി ശരിയായ റിപോര്‍ട്ട് സമര്‍പ്പിച്ചില്ലെന്ന അതിജീവിതയുടെ പരാതിയിലാണ് പുനരന്വേഷണം.

Published

|

Last Updated

കോഴിക്കോട് | ഗവ. മെഡി. കോളജ് ഐ സി യു പീഡനക്കേസില്‍ അതിജീവിതയുടെ പരാതി പ്രകാരം അന്വേഷണ ഉദ്യോഗസ്ഥയായ ഡോ. കെ വി പ്രീതിക്കെതിരെ പുനരന്വേഷണം നടത്തും. പീഡനത്തിനിരയായ തന്റെ മൊഴി രേഖപ്പെടുത്തിയ പ്രീതി ശരിയായ റിപോര്‍ട്ട് സമര്‍പ്പിച്ചില്ലെന്ന അതിജീവിതയുടെ പരാതിയിലാണ് പുനരന്വേഷണം. ഉത്തര മേഖല ഐ ജി സേതുരാമന്റെ മേല്‍നോട്ടത്തില്‍ എ സി പിയും വനിതാ സി ഐ യും ഉള്‍പ്പെട്ട സംഘമാണ് കേസ് അന്വേഷിക്കുക. മെഡി. കോളജ് ഐ സി യുവില്‍ തനിക്ക് നേരിട്ട പീഡനം സംബന്ധിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ കൃത്യമായി ഡോ. പ്രീതി രേഖപ്പെടുത്തിയില്ലെന്ന് കാണിച്ച് നേരത്തേ അതിജീവിത സമര്‍പ്പിച്ച പരാതിയിലാണ് അന്വേഷണം നടന്നത്.

അന്വേഷണ റിപോര്‍ട്ടിന്റെ പകര്‍പ്പ് ലഭിക്കുന്നതിന് അവര്‍ ദിവസങ്ങളോളം തെരുവില്‍ സമരം നടത്തിയിരുന്നു. തുടര്‍ന്ന് ലഭിച്ച റിപോര്‍ട്ടിലെ വൈരുധ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യുവതി ഇന്നലെ വീണ്ടും ഐ ജിയെ സമീപിച്ചത്.

തന്റെ മൊഴി എടുക്കുന്ന വേളയില്‍ ഡോ. കെ വി പ്രീതിക്കൊപ്പം മറ്റൊരു ജൂനിയര്‍ ഡോക്ടര്‍ ഉണ്ടായിരുന്നുവെന്നാണ് പോലീസ് അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നത്. അവരുടെ മൊഴിയും റിപോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ പ്രീതിക്കൊപ്പം ജൂനിയര്‍ ഡോക്ടര്‍ ഉണ്ടായിരുന്നില്ലെന്നാണ് അതിജീവിത വ്യക്തമാക്കുന്നത്. പ്രീതിയും 20ാം വാര്‍ഡിലെ ഹെഡ് നഴ്സ് പി ബി അനിതയുമാണ് മൊഴിയെടുക്കുന്ന വേളയില്‍ ഉണ്ടായിരുന്നതെന്ന് ഇവര്‍ വ്യക്തമാക്കി. ഇത്തരത്തില്‍ ധാരാളം പൊരുത്തക്കേടുകള്‍ അന്വേഷണ റിപോര്‍ട്ടിലുണ്ടെന്നും ഈ സാഹചര്യത്തില്‍ പുനരന്വേഷണം വേണമെന്നുമായിരുന്നു അതിജീവിതയുടെ ആവശ്യം.