Connect with us

International

അമേരിക്കയില്‍ കനത്ത നാശം വിതച്ച് ഐഡ; ആയിരങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

200 കിലോമീറ്ററിലധികം വേഗത്തിലാണ് കാറ്റ് വീശുന്നത്

Published

|

Last Updated

വാഷിങ്ടണ്‍  | അമേരിക്കയിലെ വിവിധയിടങ്ങളില്‍ നാശം വിതച്ച് ഐഡ ചുഴലിക്കാറ്റ്. ഐഡ അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സില്‍ ആഞ്ഞുവീശുകയാണ് . ലൂസിയാന പ്രവിശ്യയില്‍ വന്‍ നാശനഷ്ടമാണ് ചുഴലിക്കാറ്റ് വീശിയ ആദ്യ മണിക്കൂറുകളില്‍ തന്നെ ഉണ്ടായിരിക്കുന്നത്. പ്രദേശത്ത് നിന്ന് ആയിരങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഏഴര ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി ബന്ധം തകരാറിലായിട്ടുണ്ട്.

200 കിലോമീറ്ററിലധികം വേഗത്തിലാണ് കാറ്റ് വീശുന്നത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഷെല്‍ ബീച്ചില്‍ 7അടി വെള്ളം ഉയര്‍ന്നിട്ടുണ്ട്. മിസിസിപ്പിയിലെ വേവ് ലാന്‍ഡില്‍ ആറ് അടിയും വെള്ളം ഉയര്‍ന്നു