Connect with us

Malappuram

ആദര്‍ശ സമ്മേളനം; മദ്‌റസകളില്‍ നാളെ എസ് ബി എസ് വിളംബര ജാഥ

ജില്ലാതന ഉദ്ഘാടനം മേൽമുറിയിലും വൈലത്തൂരും

Published

|

Last Updated

മലപ്പുറം | കേരള മുസ്‌ലിം ജമാഅത്ത് ആദര്‍ശ സമ്മേളനത്തിൻ്റെ മുന്നോടിയായി സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീൻ്റെ നേതൃത്വത്തില്‍ നാളെ ജില്ലയിലെ മദ്‌റസകളില്‍ എസ് ബി എസ് വിളംബര ജാഥ സംഘടിപ്പിക്കും. മലപ്പുറം ഈസ്റ്റ് ജില്ലാ തല ഉദ്ഘാടനം മേല്‍മുറി സ്വലാത്ത് നഗറില്‍ എസ് ജെ എം ജില്ലാ പ്രസിഡൻ്റ് കുഞ്ഞീതു മുസ്‌ലിയാര്‍ നിര്‍വഹിക്കും. എസ് ജെ എം റൈഞ്ച് പ്രസിഡൻ്റ് കെ ഇബ്‌റാഹീം ബാഖവി അധ്യക്ഷത വഹിക്കും. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പി എം മുസ്തഫ കോഡൂര്‍ , ദുല്‍ഫുഖാറലി സഖാഫി, ശക്കീര്‍ സഖാഫി കോട്ടുമല, സ്വാദിഖ് സഖാഫി കുറുവ, അബ്ദുസ്സലാം സഖാഫി കോണോം പാറ, നജ്മുദ്ദീന്‍ സഖാഫി എന്നിവര്‍ സംബന്ധിക്കും.

വെസ്റ്റ് ജില്ലാ തല ഉദ്ഘാടനം വൈലത്തൂര്‍ അത്താണിക്കലില്‍ എസ് ജെ എം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് സയ്യിദ് കെ പി എച്ച് തങ്ങള്‍ കാവനൂര്‍ നിര്‍വഹിക്കും. പാലക്കല്‍ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സയ്യിദ് ജലാലുദ്ദീന്‍ ജീലാനി വൈലത്തൂര്‍ പ്രാര്‍ഥന നിര്‍വഹിക്കും. സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറി മുഹമ്മദലി മുസ്‌ലിയാര്‍ പൂക്കോട്ടൂര്‍ , റൈഞ്ച് ഭാരവാഹികളായ അലി അക്ബര്‍ സഅദി, മുഹമ്മദ് കുട്ടി സഖാഫി എന്നിവര്‍ സംബന്ധിക്കും.