Connect with us

From the print

ആദർശ മുന്നേറ്റ ചരിത്രം പറഞ്ഞ് ഐഡിയൽ എക്സ്പോ

പാരമ്പര്യ ഇസ്‌ലാമിനെ കുറിച്ച് ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തി രംഗപ്രവേശം ചെയ്ത പുത്തൻപ്രസ്ഥാനങ്ങളുടെ വികല വാദങ്ങളെ അഹ്‌ലുസ്സുന്നയുടെ ആദർശം മുൻനിർത്തി സമൂഹത്തിന് മുന്നിൽ തുറന്നുകാണിച്ച സുന്നി പണ്ഡിതരുടെ ത്യാഗങ്ങളും മുന്നേറ്റങ്ങളും വിശദമായി തന്നെ വരഞ്ഞിടുന്നുണ്ട് എക്‌സ്‌പോ.

Published

|

Last Updated

മലപ്പുറം | സമസ്ത കേരള സുന്നി ജംഇയ്യത്തുൽ ഉലമയുടെയും പണ്ഡിതരുടെയും നേതൃത്വത്തിൽ നടന്ന ആദർശ മുന്നേറ്റത്തിന്റെയും പ്രതിരോധത്തിന്റെയും ചരിത്രം വിളംബരം ചെയ്യുകയാണ് ജാമിഅതുൽ ഹിന്ദ് ദേശീയ അക്കാദമിക് ഫെസ്റ്റിന്റെ ഭാഗമായി സജ്ജീകരിച്ച ഐഡിയൽ എക്സ്പോ. പാരമ്പര്യ ഇസ്‌ലാമിനെ കുറിച്ച് ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തി രംഗപ്രവേശം ചെയ്ത പുത്തൻപ്രസ്ഥാനങ്ങളുടെ വികല വാദങ്ങളെ അഹ്‌ലുസ്സുന്നയുടെ ആദർശം മുൻനിർത്തി സമൂഹത്തിന് മുന്നിൽ തുറന്നുകാണിച്ച സുന്നി പണ്ഡിതരുടെ ത്യാഗങ്ങളും മുന്നേറ്റങ്ങളും വിശദമായി തന്നെ വരഞ്ഞിടുന്നുണ്ട് എക്‌സ്‌പോ.

1925ൽ ഐക്യ സംഘത്തിന്റെ മൂന്നാം വാർഷിക വേളയിൽ പാങ്ങിൽ അഹ്‌മദ് കുട്ടി മുസ്്‌ലിയാരുടെയും അഹ്‌മദ് കോയ ശാലിയാത്തിയുടെയും നേതൃത്വത്തിൽ വിപ്ലവകരമായ ചരിത്രം സൃഷ്ടിച്ച കോഴിക്കോട് സംവാദം മുതൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നാളിതുവരെ നടന്ന സംവാദങ്ങളുടെ ഹ്രസ്വ ചരിത്രമാണ് എക്സ്പോയിലെ പ്രധാന ആകർഷകങ്ങളിലൊന്ന്. കൂടാതെ കേരളത്തിലെ ആദർശ മുന്നേറ്റക്കരുത്തിൽ പിന്തിരിഞ്ഞോടിയ പുത്തനാശയക്കാരുടെ വിശ്വാസ ദൗർബല്യം വെളിപ്പെടുത്തുന്ന വീഡിയോകൾ പ്രദർശിപ്പിക്കുന്ന ആദർശ തിയേറ്ററും സജ്ജീകരിച്ചിട്ടുണ്ട്. ആഗോളതലത്തിൽ വഹാബികളടക്കം പുത്തനാശയ കൂട്ടായ്മകൾ ഇസ്‌ലാമിന്റെ തനിമയെയും പാരമ്പര്യത്തെയും എങ്ങനെയാണ് നശിപ്പിച്ചതെന്നും അഹ്‌ലുസ്സുന്നയുടെ ഉലമാക്കൾ എങ്ങനെയാണ് അവ പ്രതിരോധിച്ചതെന്നും ഐഡിയൽ എക്സ്പോ സന്ദർശിക്കുന്നവർക്ക് അടുത്തറിയാനാകും.

കൊളത്തൂർ ഇർശാദിയ്യ കേന്ദ്രമായി പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ അർശദി സ്‌കോളേഴ്സിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ എക്സ്പോ പുതുതലമുറ വിദ്യാർഥികൾക്കടക്കം ഏറെ ഉപകാരപ്പെടും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ എക്സ്പോ ഉദ്ഘാടനം ചെയ്തു.

---- facebook comment plugin here -----

Latest