From the print
ആദര്‍ശ സമ്മേളനങ്ങള്‍ പ്രൗഢമായി
ആദര്‍ശബോധം അരക്കിട്ടുറപ്പിക്കാനും ആര്‍ശ വൈകല്യങ്ങളെ തുറന്നുകാട്ടാനും ആദര്‍ശ സമ്മേളനങ്ങള്‍ വഴിയൊരുക്കി.

കോഴിക്കോട് | കേരള മുസ്‌ലിം ജമാഅത്ത് ആര്‍ശ സമ്മേളനങ്ങള്‍ വിവിധ ജില്ലകളിലെ നേരത്തേ നിശ്ചയിച്ച വിവിധ സോണുകളില്‍ പ്രൗഢമായി. ആദര്‍ശബോധം അരക്കിട്ടുറപ്പിക്കാനും ആര്‍ശ വൈകല്യങ്ങളെ തുറന്നുകാട്ടാനും ആദര്‍ശ സമ്മേളനങ്ങള്‍ വഴിയൊരുക്കി.
പാലക്കാട് ജില്ലയിലെ കൊപ്പം സോണില്‍ അത്യുഷ്ണത്തെ അതിജീവിച്ച് പ്രവര്‍ത്തകര്‍ പങ്കാളിത്തം ഉറപ്പാക്കി. പി എസ് കെ മൊയ്തു ബാഖവി മാടവനഉദ്ഘാടനം ചെയ്തു. സോണ്‍ പ്രസിഡന്റ് കുഞ്ഞാപ്പു ഹാജി അധ്യക്ഷത വഹിച്ചു. തൃത്താല സോണിലെ പടിഞ്ഞാറങ്ങാടിയില്‍ നടന്ന ആര്‍ശ സമമേളനം സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുര്‍റസാഖ് സഅദി ആലൂര്‍ അധ്യക്ഷത വഹിച്ചു. സുല്‍ത്താന്‍ ബത്തേരി സോണ്‍ ആദര്‍ശ സമ്മേളനം അമ്പലവയലില്‍ ജില്ലാപ്രസിഡന്റ് കെ എസ് മുഹമ്മദ് സഖാഫി ഉദ്ഘാടനം ചെയ്തു. സൈദ് ബാഖവി കല്ലൂര്‍ അധ്യക്ഷത വഹിച്ചു. കരുനാഗപ്പള്ളി സോണ്‍ ആദര്‍ശ സമ്മേളനം ചിറ്റുമൂലയില്‍ ഡോ. മുഹമ്മദ് കുഞ്ഞു സഖാഫി ഉദ്ഘാടനം ചെയ്തു. സോണ്‍ പ്രസിഡന്റ് സലീം ഹാജി അധ്യക്ഷത വഹിച്ചു. ശാസ്താം കോട്ട സോണ്‍ ആദര്‍ശ സമ്മേളനം അരത്തുംമഠത്ത് പി എ മുഹമ്മദ് കുഞ്ഞ് സഖാഫി ഉദ്ഘാടനം ചെയ്തു. ഹംസ സഖാഫി മണപ്പള്ളി അധ്യക്ഷത വഹിച്ചു.
തൃക്കരിപ്പൂര്‍ സോണ്‍ ആദര്‍ശ സമ്മേളനം പയ്യന്നൂരില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ഉദ്ഘാടനം ചെയ്തു. പി കെ അലിക്കുഞ്ഞി ദാരിമി അധ്യക്ഷത വഹിച്ചു. സിറാജുദ്ദീന്‍ കൈപമങ്ങലം വഹാബ് സഖാഫി മമ്പാട് എന്‍ അലി അബ്ദുല്ല, ഹനീഫ് പാനൂര്‍, മുഹമ്മദ് സഖാഫി, അലി മൊഗ്രാല്‍, റഫീഖ് അമാനി, എന്‍ സകരിയ, കാദിര്‍ കുട്ടി വയക്കര ആസാദ് സഖാഫി, സുലൈമാന്‍ ഫാളിലി പ്രസംഗിച്ചു. നീലഗിരി ജില്ലയിലെ ഗുഡല്ലൂര്‍ ഒന്നാം മൈലില്‍നടന്ന ആദ്ശ സമ്മേളനം സമസ്ത ജില്ലാ പ്രസിഡന്റ് സീഫോര്‍ത്ത് അബ്ദുര്‍റഹിമാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ഉപ്പട്ടി മജീദ് ഹാജി അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര സെക്രട്ടറി പേരോട് അബ്ദുര്‍റഹിമാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് പറവൂര്‍, ദേവര്‍ശ്ശോല അബ്ദുസ്സലാം മുസ്‌ല്യാര്‍ സംബന്ധിച്ചു.