Uae
ഐഡെക്‌സ്, നവ്ഡെക്‌സ്; 9.77 ബില്യൺ ദിർഹത്തിന്റെ കരാറുകൾ
ഇന്നലെ പ്രാദേശിക, അന്തർദേശീയ കമ്പനികളുമായി 5.8 ബില്യൺ ദിർഹത്തിന്റെ അഞ്ച് കരാറുകളിലാണ് ഒപ്പുവെച്ചത്.

അബൂദബി| ഐഡെക്‌സിലും നവ്ഡെക്‌സിലും ഇതുവരെ 18 കരാറുകളിലായി 9.77 ബില്യൺ ദിർഹത്തിന്റെ ഇടപാടുകൾ നടന്നു. യു എ ഇ പ്രതിരോധ മന്ത്രാലയത്തിനും സുരക്ഷാ ഏജൻസികൾക്കും വേണ്ടി ഏറ്റെടുക്കലുകൾ, സംഭരണം, കരാറുകൾ എന്നിവ കൈകാര്യം ചെയ്യുന്നതിന് ഉത്തരവാദിത്തമുള്ള സർക്കാർ അതോറിറ്റിയായ തവാസുൻ കൗൺസിലാണ് നടപടികൾക്ക് നേതൃത്വം നൽകുന്നത്.
രണ്ടാം ദിവസമായ ഇന്നലെ പ്രാദേശിക, അന്തർദേശീയ കമ്പനികളുമായി 5.8 ബില്യൺ ദിർഹത്തിന്റെ അഞ്ച് കരാറുകളിലാണ് ഒപ്പുവെച്ചത്. 3.76 ബില്യൺ ദിർഹത്തിന്റെ ഹെഡ മിസൈൽ സിസ്റ്റം വാങ്ങുന്നതിനുള്ള “കാലിഡസ് എയ്റോസ്പേസ്’ കരാറും 492 മില്യൺ ദിർഹത്തിന്റെ വെടിമരുന്ന് വാങ്ങുന്നതിനുള്ള കരാറും 50 മീറ്റർ മറൈൻ ട്രാഫിക് ബോട്ടുകൾ വാങ്ങുന്നതിനുള്ള 1.38 ബില്യൺ ദിർഹത്തിന്റെ കരാറും ഇന്നലെ ഒപ്പുവെച്ചു. ഫ്രഞ്ച് കമ്പനിയായ 32 മില്യൺ ദിർഹത്തിന്റെ കരാർ, ഇറ്റലിയിലെ ഓഗസ്റ്റ വെസ്റ്റ്്ലാൻഡ് ഏവിയേഷൻ സർവീസസുമായി 181 മില്യൺ ദിർഹത്തിന്റെ കരാറും ഒപ്പുവെച്ചു.