Ongoing News
അഞ്ച് ദിവസത്തിനുള്ളിൽ 23.34 ബില്യൺ ദിർഹമിൻ്റെ കരാറുകൾ ഒപ്പിട്ട് ഐഡക്‌സ്
കരാറുകളിൽ റെക്കോർഡെന്ന് സംഘാടകർ
അബുദബി | മേഖലയിലെ ഏറ്റവും വലിയ പ്രതിരോധ പ്രദർശനങ്ങളായ ഐഡക്‌സും നവ്‌ഡെക്‌സും അവസാനിച്ചു. അഞ്ച് ദിവസത്തിനിടെ, പ്രതിരോധ മന്ത്രാലയവും അബൂദബി പോലീസും തവാസുൻ കൗൺസിൽ വഴി പ്രാദേശിക, അന്തർദേശീയ കമ്പനികളുമായി 23.34 ബില്യൺ ദിർഹം മൂല്യമുള്ള 56 ഇടപാടുകളിൽ ഒപ്പുവച്ചു. എക്‌സിബിഷന്റെ അവസാന ദിവസം 2.25 ബില്യൺ ദിർഹം മൂല്യമുള്ള 12 കരാറുകളിൽ ഒപ്പുവെച്ചതായി തവാസുൻ കൗൺസിലിന്റെ ഔദ്യോഗിക വക്താക്കളായ മജീദ് അഹമ്മദ് അൽ ജാബേരി, സായിദ് സയീദ് അൽ മെറൈഖി, തവാസുൻ കൗൺസിൽ മാനേജ്‌മെന്റ് സെക്ടർ മേധാവി അഹമ്മദ് അലി അൽ ഹർമൂദി എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
1.6 ബില്യൺ ദിർഹത്തിന്റെ ഏഴ് പ്രാദേശിക കരാറുകളും 653 മില്യൺ ദിർഹം മൂല്യമുള്ള അഞ്ച് അന്താരാഷ്ട്ര കരാറുകളിലും ഒപ്പുവെച്ചു. പ്രതിരോധ മന്ത്രാലയം, സുരക്ഷാ ഏജൻസികൾ, അബൂദബി പോലീസ് എന്നിവക്കായുള്ള സംഭരണത്തിന്റെയും പ്രോഗ്രാമുകളുടെയും കരാർ, നിയമ, സാമ്പത്തിക വശങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഞങ്ങളുടെ ജ്ഞാനപൂർവകമായ നേതൃത്വത്തിന് ഞങ്ങളിൽ നൽകിയ വിശ്വാസത്തിലും പന്തുണയിലും ഇവർ നന്ദി അറിയിച്ചു.
രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന അന്തരാഷ്ട്ര പ്രതിരോധ പ്രദർശനം (ഐഡെക്‌സ്) 16ാമത് എഡിഷനും ഏഴാമത്തെ നാവിക പ്രതിരോധ പ്രദർശനവുമാണ് നവ്‌ഡെക്‌സ്.
ഒപ്പിട്ട ഇടപാടുകൾ, പങ്കാളിത്തം, കവർ ചെയ്ത ഏരിയ, അതിഥി സംതൃപ്തി മുതലായവയുടെ കാര്യത്തിൽ 1993ൽ സ്ഥാപിതമായ ഐഡക്‌സിന്റെ നിലവിലെ പതിപ്പ് അസാധാരണമാണെന്ന് ഉന്നത സംഘാടക സമിതിയുടെയും അബൂദബി നാഷണൽ എക്‌സിബിഷൻസ് കമ്പനിയുടെയും ഉന്നത ഉദ്യോഗസ്ഥർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
---- facebook comment plugin here -----