Connect with us

Ongoing News

വി മുരളീധരന്റെ പ്രചാരണ ബോര്‍ഡില്‍ വിഗ്രഹ ചിത്രം; തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി എല്‍ഡിഎഫ്

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്

Published

|

Last Updated

തിരുവനന്തപുരം  | ആറ്റിങ്ങല്‍ മണ്്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ഥി വി മുരളീധരന്റെ പ്രചാരണ ബോര്‍ഡില്‍ വിഗ്രഹത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെ പരാതി. വി മുരളീധരനെതിരെ എല്‍ ഡി എഫ് ആണ് തിരഞ്ഞടുപ്പ് കമ്മിഷന് പരാതി നല്‍കിയത്.

ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ വര്‍ക്കലയിലാണ് വിവാദമായ ബോര്‍ഡ് സ്ഥാപിച്ചത്. പ്രധാനമന്ത്രിയുടേയും വി മുരളീധരന്റേയും ചിത്രത്തിനൊപ്പമാണ് വിഗ്രഹത്തിന്റെ ചിത്രവും ഉള്‍പ്പെടുത്തിയത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ചത് ഗുരുതരമായ ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്.

---- facebook comment plugin here -----

Latest