Connect with us

DAM OPEN

ഇടുക്കി പൊന്‍മുടി ഡാം തുറന്നു; കല്ലാർകുട്ടി, പാമ്പ്ല ഡാമുകൾ കൂടുതൽ ഉയർത്തും

പന്നിയാറിന്റെയും മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു.

Published

|

Last Updated

തൊടുപുഴ | ഇടുക്കിയിലെ പൊന്‍മുടി ഡാം തുറന്നു. പന്നിയാര്‍ ജല വൈദ്യുത പദ്ധതിയുടെ ഭാഗമായ പൊന്‍മുടി ജലസംഭരണിയിലേക്ക് ശക്തമായ നീരൊഴുക്ക് തുടരുന്നതിനാല്‍ ജലവിതാനം നിയന്ത്രിക്കുന്നതിനാണിത്. ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 60 സെ.മീ ഉയര്‍ത്തി 130 ക്യുമെക്‌സ് ജലം വൈകിട്ട് അഞ്ച് മുതല്‍ തുറന്ന് വിട്ടു. പന്നിയാറിന്റെയും മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു.

കല്ലാര്‍കുട്ടി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കാലവര്‍ഷത്തിന്റെ ഭാഗമായി തുടര്‍ച്ചയായി മഴ പെയ്യുന്നതിനാലും ഡാമിലെ ജല നിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനാലും നിലവില്‍ അനുവദിച്ചിട്ടുള്ള 500 ക്യൂമെക്‌സില്‍ നിന്നും ആവശ്യാനുസരണം ഉയര്‍ത്തി പരമാവധി 750 ക്യുമെക്‌സ് വരെ ജലം ഒഴുക്കിവിടും. മുതിരപ്പുഴയാര്‍, പെരിയാര്‍ നദികളിലെ ഇരുകരകളിലും ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു.

പാമ്പ്ല ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ തുടര്‍ച്ചയായി മഴ പെയ്യുന്നതിനാലും ഡാമിലെ ജല നിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുന്നതിനാലും നിലവില്‍ അനുവദിച്ചിട്ടുള്ള 500 ക്യൂമെക്‌സില്‍ നിന്നും ആവശ്യാനുസരണം ഉയര്‍ത്തി പരമാവധി 750 ക്യുമെക്‌സ് വരെ ജലം ഒഴുക്കിവിടും. പെരിയാറിന്റെ ഇരുകരകളിലും ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു.

Latest