Connect with us

gun fire

ഇടുക്കിയില്‍ വെടിവെപ്പ്; യുവാവ് മരിച്ചു, ഒരാള്‍ക്ക് ഗുരുതരം

ബസ് ജീവനക്കാരന്‍ കീരിത്തോട് സ്വദേശി സനല്‍ ബാബു ആണ് മരിച്ചുത്.

Published

|

Last Updated

മൂലമറ്റം | ഇടുക്കി മൂലമറ്റത്ത് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കള്‍ക്ക് നേരെ അജ്ഞാത സംഘത്തിന്റെ വെടിവെപ്പ്. ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ബസ് ജീവനക്കാരന്‍ കീരിത്തോട് സ്വദേശി സനല്‍ ബാബു ആണ് മരിച്ചുത്.

സുഹൃത്ത് മൂലമറ്റം സ്വദേശി പ്രദീപിന് ഗുരുതരമായി പരുക്കേറ്റു. കാറിലെത്തിയ അജ്ഞാത സംഘം മൂലമറ്റം ഹൈസ്‌കൂളിന് മുന്നില്‍വെച്ച് വെടിവെക്കുകയായിരുന്നു. സംഘം പോലീസ് കസ്റ്റഡിയിലായെന്നാണ് സൂചന.

തട്ടുകടയിലെ വാക്കുതർക്കത്തെ തുടർന്ന് അജ്ഞാത സംഘം ആദ്യം വെടിയുതിർത്തു. ഇവിടെ നിന്ന് ഇവർ അതിവേഗത്തിൽ വാഹനത്തിൽ പോകുന്നതിനിടെ സനൽ സഞ്ചരിക്കുകയായിരുന്ന ബൈക്കിൽ ഇടിക്കുകയും സനലിനും പ്രദീപിനും നേരെ വെടിയുതിർക്കുകയുമായിരുന്നു.  സനൽ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Latest