DAM OPEN
ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നും കൂടുതല്‍ ജലം ഒഴുക്കിവിടും; മന്ത്രി റോഷി അഗസ്റ്റിന്‍
ആശങ്ക വേണ്ട; അതീവ ജാഗ്രത തുടരണം- അധികൃതരുടെ നിര്‍ദേശം അനുസരിക്കണം
ഇടുക്കി | കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ മുല്ലപ്പെരിയാറിലും ഇടുക്കിയിലും നീരൊഴുക്ക് വര്‍ധിച്ചതായി ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍. ഇതിനാലാണ് കൂടുതല്‍ ജലം ഒഴുക്കിവിടുന്നത്. വെള്ളത്തിന്റെ അളവ് 7000 ഘനയടിവരെ ഉയര്‍ത്തുമെന്നും റോഷി അഗസ്റ്റിന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ ജലം ഒഴുക്കിവിടും. മുല്ലപ്പെരിയാറില്‍ നിന്നും കൂടുതല്‍ ജലം കൊണ്ടുപോകണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ച തമിഴ്‌നാട് കൂടുതല്‍ ജലം കൊണ്ടുപോകുന്നുണ്ട്. ഇതിന് പുറമെയാണ് കൂടുതല്‍ ജലം ഒഴുക്കിവിടുന്നത്. സെക്കന്‍ഡില്‍ 260 ക്യൂമെക്‌സ് വെള്ളമാണ് ഒഴുക്കിവിടുന്നത്. വരുന്ന 12 മണിക്കൂറിനുള്ളില്‍ തന്നെ ഡാമിലെ ജലനിരപ്പ് നിയന്ത്രണ വിധേയമാക്കാന്‍ കഴിയും. ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ല.
ഇടുക്കിയിലെ അഞ്ച് ഷട്ടറുകളും തുറന്നിട്ടുണ്ട്. ആശങ്കവേണ്ട. ആളുകള്‍ ജാഗ്രത പാലിക്കണം. പോലീസും റവന്യൂ ഉദ്യോഗസ്ഥരും പറയുന്നത് അനുസരിക്കണം. രാത്രികാലങ്ങളില്‍ മാറിതാമസിക്കണമെന്ന അറിയിപ്പ് വന്നാല്‍ അത് പാലിക്കണം. രാവിലെ തിരിച്ച് വീട്ടിലേക്ക് വരാവുന്നതാണ്. കൃത്യമായ ഒരു ഡാം മാനേജ്‌മെന്റ് നടക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.