Connect with us

iebi

ഐ ഇ ബി ഐ ദേശീയ പര്യടനത്തിന് തമിഴ് നാട്ടില്‍ തുടക്കം

തഞ്ചാവൂര്‍ ജില്ലാ ഗവണ്മന്റ് ഖാസി സയ്യിദ് ഖാദിര്‍ ഹുസൈന്‍ ബുഖാരി ആലമിന്റെ അധ്യക്ഷതയില്‍ ഡയറക്റ്ററേറ്റ് ജനറല്‍ കണ്‍വീനര്‍ ഹസൈനാര്‍ നദ് വി അസ്ഹരി ആന്‍ഡമാന്‍ ഉല്‍ഘാടനം ചെയ്തു

Published

|

Last Updated

ചെന്നൈ | ഇസ്ലാമിക് എഡ്യുകേഷണല്‍ ബോഡ് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നാഷണല്‍ ഡയറക്റ്ററേറ്റ് നടത്തുന്ന വിദ്യാഭ്യാസ പര്യടന പരിപാടികള്‍ക്ക് തഞ്ചാവൂര്‍ ജില്ലയില്‍ തുടക്കമായി.

ന്യൂനപക്ഷ വിദ്യാഭ്യാസ ശാക്തീകരണത്തിന്റെ ഭാഗമായി നടത്തുന്ന പര്യടനത്തില്‍ തമിഴ് ഉര്‍ദു ഇംഗ്ലീഷ് ഭാഷകളിലുള്ള സിലബസ് കം കോഴ്‌സ് വേര്‍ നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്ത് 2021- 24 കാലയളവില്‍ ഒരു ലക്ഷം വിദ്യാത്ഥികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പ് വരുത്തും. തഞ്ചാവൂര്‍ ജില്ലാ ഗവണ്മന്റ് ഖാസി സയ്യിദ് ഖാദിര്‍ ഹുസൈന്‍ ബുഖാരി ആലം അവര്‍കളുടെ അധ്യക്ഷതയില്‍ ഡയറക്റ്ററേറ്റ് ജനറല്‍ കണ്‍വീനര്‍ ഹസൈനാര്‍ നദ്‌വി അസ്ഹരി ആന്‍ഡമാന്‍ ഉല്‍ഘാടനം ചെയ്തു. ഡയറക്റ്ററേറ്റ് അംഗങ്ങളായ ഡോ. അമീന്‍ മുഹമ്മദ് സഖാഫി സിലബസ് പരിചയപ്പെടുത്തി സംസാരിച്ചു. ഹുസൈന്‍ നിസാമി പ്രോജക്റ്റ് അവതരിപ്പിച്ചു. തഞ്ചാവൂര്‍ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ഹാഫിസ് മുഹമ്മദ് ആരിഫ് ബില്ല ഗൗസി സ്വാഗതവും മോഡേണ്‍ ബാറ്ററി ലിമിറ്റഡ് ഡയറക്റ്റര്‍ ഹാജി യൂസുഫ് സേട്ട് സിദ്ദീഖി നന്ദിയും പറഞ്ഞു.

Latest