Connect with us

National

ജാർഖണ്ഡിൽ ഐഇഡി സ്‌ഫോടനം; സിആർ പിഎഫ് ജവാന് വീരമൃത്യു

ഗോയിൽകെര മേഖലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിനിടെയായിരുന്നു സംഭവം

Published

|

Last Updated

ചൈബാസ (ജാർഖണ്ഡ്) | വെസ്റ്റ് സിംഗ്ഭും ജില്ലയിലെ വനത്തിൽ മാവോയിസ്റ്റുകൾ നടത്തിയ ഐഇഡി സ്‌ഫോടനത്തിൽ ഒരു സിആർ പിഎഫ് ജവാന് വീരമൃത്യു. രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

ഉച്ചയ്ക്ക് 2.30 ഓടെ, ഗോയിൽകെര മേഖലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിനിടെയായിരുന്നു സംഭവമെന്ന് പോലീസ് സൂപ്രണ്ട് അശുതോഷ് ശേഖർ പറഞ്ഞു.

പരിക്കേറ്റ ജവാന്മാരെ വിമാനമാർഗം റാഞ്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം അറിയിച്ചു.

Latest