National
ശ്രീനഗറില്‍ ഗ്യാസ് സിലിണ്ടറില്‍ ഘടിപ്പിച്ച ഐഇഡികള്‍ കണ്ടെത്തി; സുരക്ഷാസേന നിര്‍വീര്യമാക്കി
സുരക്ഷാ സേനയുടെ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാകാന്‍ കാരണമായെന്ന് അധികൃതര്‍ വ്യക്തമാക്കി.
ശ്രീനഗര്‍| ജമ്മു കാശ്മീരിലെ ശ്രീനഗറില്‍ ഗ്യാസ് സിലിണ്ടറില്‍ ഘടിപ്പിച്ച ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണങ്ങള്‍ (ഐ.ഇ.ഡി) കണ്ടെത്തി. ലവാപോരയില്‍ നിന്നാണ് ഉപകരണം കണ്ടെത്തിയത്. രാഷ്ട്രീയ റൈഫിള്‍സ്, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ്, ജമ്മു കാശ്മീര്‍ പോലീസ് എന്നിവരടങ്ങുന്ന സംയുക്ത സംഘം നടത്തിയ പരിശോധനയിലാണ് ഐഇഡി ഘടിപ്പിച്ച നിലയില്‍ ഗ്യാസ് സിലിണ്ടര്‍ കണ്ടെത്തിയത്. ഇവ സുരക്ഷാസേന നിര്‍വീര്യമാക്കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
സുരക്ഷാ സേനയുടെ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാകാന്‍ കാരണമായെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം ജമ്മുവിലെ നര്‍വാള്‍-സിദ്ര ഹൈവേയില്‍ പോലീസ് ചെക്ക് പോയിന്റിന് സമീപം ടിഫിന്‍ ബോക്‌സിനുള്ളില്‍ ഘടിപ്പിച്ച രണ്ട് കിലോ ഭാരമുള്ള ടൈമര്‍ അധിഷ്ഠിത ഐഇഡികള്‍ പോലീസ് കണ്ടെത്തിയിരുന്നു. ഇവ ബോംബ് സ്‌ക്വാഡും പോലീസ് സംഘവും ചേര്‍ന്ന് നീക്കം ചെയ്യുകയായിരുന്നു.